പുഴയിലേക്ക് കുളിക്കാന്‍ പോയ വളര്‍ത്തുനായയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; വഴിതെറ്റി അലഞ്ഞുതിരിഞ്ഞ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട 'അപ്പു'വിനെ ഉടമയ്ക്ക് തിരിച്ചുനല്‍കി മൃഗസ്‌നേഹികളും പൊലീസും
Aug 27, 2021, 16:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 27.08.2021) പുഴയിലേക്ക് കുളിക്കാന്‍ പോയ വളര്‍ത്തുനായയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. വഴിതെറ്റി അലഞ്ഞുതിരിഞ്ഞ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട 'അപ്പു'വിനെ ഉടമയ്ക്ക് തിരിച്ചുനല്‍കി മൃഗസ്‌നേഹികളും പൊലീസും. പാലക്കാട് പേഴുങ്കരയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ പതിവുപോലെ വീടിനു പുറകിലെ പുഴയിലേക്ക് കുളിക്കാന്‍ പോയഅപ്പുവിനെ വഴിയില്‍ വച്ച് തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ അപ്പുവിന് വഴിതെറ്റുകയും മൃഗസ്‌നേഹിയായ സിയാദ് പേഴുങ്കരയുടെ വീടിനു സമീപം എത്തുകയും ചെയ്തു. ശബ്ദംകേട്ടെത്തിയ സിയാദ് തെരുവുനായ്ക്കളെ ഓടിച്ച് അപ്പുവിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് നോര്‍ത് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു.
പൊലീസ് മൃഗസ്‌നേഹിയും അനിമല്‍ വെല്‍ഫെയര്‍ അവാര്‍ഡ് ജേതാവുമായ സുരേഷ് വിശാലാക്ഷിയെ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കണ്‍ട്രോള്‍ റൂമിലെ ജിഎസ്‌ഐ സി കൃഷ്ണന്‍, സിപിഒമാരായ എന്‍ സായൂജ്, ബേസില്‍ വര്‍കി എന്നീ പൊലീസ് ഉദ്യോഗസ്ഥരും എത്തി. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം നായയെ സുരേഷിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ഇതിനിടെ നായക്കുട്ടിയുടെ ഉടമയെ കണ്ടെത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി പൊലീസും സുരേഷും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. 30,000 രൂപ കൊടുത്ത് വാങ്ങിയ നായയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന ഉടമ ദേവി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തന്റെ ഓമനയെ തേടിയെത്തി.
എല്ലാവരുടെയും സാന്നിധ്യത്തില്‍ ഒടുവില്‍ അപ്പുവിനെ പൊലീസ് ദേവിക്കു് കൈമാറി. രണ്ടര വര്‍ഷം മുന്‍പ് വടക്കന്തറ സ്വദേശിയായ സുരേഷ് തന്നെയാണ് നായക്കുട്ടിയെ ദേവിക്ക് കൈമാറിയതെന്ന വിവരം പിന്നീടാണ് തിരിച്ചറിഞ്ഞത്.
30,000 രൂപ വിലയുള്ള ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട അപ്പുവിനെയാണ് മൃഗസ്‌നേഹികളുടെയും പൊലീസുകാരുടെയും അവസരോചിതമായ ഇടപെടലിനൊടുവില്‍ ഉടമയായ വടക്കന്തറ സ്വദേശി ദേവിക്കു തിരിച്ചു കിട്ടിയത്.
വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ പതിവുപോലെ വീടിനു പുറകിലെ പുഴയിലേക്ക് കുളിക്കാന്‍ പോയഅപ്പുവിനെ വഴിയില്‍ വച്ച് തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ അപ്പുവിന് വഴിതെറ്റുകയും മൃഗസ്‌നേഹിയായ സിയാദ് പേഴുങ്കരയുടെ വീടിനു സമീപം എത്തുകയും ചെയ്തു. ശബ്ദംകേട്ടെത്തിയ സിയാദ് തെരുവുനായ്ക്കളെ ഓടിച്ച് അപ്പുവിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് നോര്‍ത് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു.
പൊലീസ് മൃഗസ്‌നേഹിയും അനിമല്‍ വെല്‍ഫെയര്‍ അവാര്‍ഡ് ജേതാവുമായ സുരേഷ് വിശാലാക്ഷിയെ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കണ്‍ട്രോള്‍ റൂമിലെ ജിഎസ്‌ഐ സി കൃഷ്ണന്‍, സിപിഒമാരായ എന്‍ സായൂജ്, ബേസില്‍ വര്‍കി എന്നീ പൊലീസ് ഉദ്യോഗസ്ഥരും എത്തി. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം നായയെ സുരേഷിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ഇതിനിടെ നായക്കുട്ടിയുടെ ഉടമയെ കണ്ടെത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി പൊലീസും സുരേഷും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. 30,000 രൂപ കൊടുത്ത് വാങ്ങിയ നായയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന ഉടമ ദേവി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തന്റെ ഓമനയെ തേടിയെത്തി.
എല്ലാവരുടെയും സാന്നിധ്യത്തില്‍ ഒടുവില്‍ അപ്പുവിനെ പൊലീസ് ദേവിക്കു് കൈമാറി. രണ്ടര വര്‍ഷം മുന്‍പ് വടക്കന്തറ സ്വദേശിയായ സുരേഷ് തന്നെയാണ് നായക്കുട്ടിയെ ദേവിക്ക് കൈമാറിയതെന്ന വിവരം പിന്നീടാണ് തിരിച്ചറിഞ്ഞത്.
Keywords: Missing dog found in Palakkad, Palakkad, News, Local News, Missing, Dog, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.