വെടിയുണ്ട കാണാതായ സംഭവം; നാറിയ ബെഹ്‌റയെ ചുമന്നാല്‍ പിണറായിയും നാറുമെന്ന് ഉണ്ണിത്താന്‍
Feb 14, 2020, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 14.02.2020) വെടിയുണ്ട കാണാതായ സംഭവത്തില്‍ എത്രയും പെട്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ പദവിയില്‍ നിന്നും ഒഴിവാക്കണമെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നാറിയ ബെഹ്‌റയെ ചുമന്നാല്‍ പിണറായിയും നാറുമെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പോലീസ് മേധാവിയെ കുറ്റാരോപിതനാക്കിക്കൊണ്ട് സി എ ജി വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
സി എ ജിയുടെ റിപോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ അത് പൊതുരേഖയായി മാറിയിരിക്കുകയാണ്. നിസാരമായി ഇതിനെ കാണാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുമ്പ് പാമോലിന്‍ കേസും യു പി എ ഭരണകാലത്ത് ടു ജി സ്‌പെക്ട്രം കേസും പിണറായി പ്രതിയായ ലാവ്‌ലിന്‍ കേസുമെല്ലാം സി എ ജി റിപോര്‍ട്ടിനെ തുടര്‍ന്നുണ്ടായതാണ്. സി എ ജി റിപോര്‍ട്ട് പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയിലാണിപ്പോള്‍. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള സി എ ജി റിപോര്‍ട്ട് ഗൗരവമായി തന്നെ കാണുകയും അതിനെതിരെ സമരം നയിക്കുകയും ചെയ്ത ഇടതുമുന്നണിക്ക് ഇപ്പോഴത്തെ സി എ ജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധാര്‍മികതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ക്രമക്കേട് മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നിരിക്കുന്നതെങ്കില്‍ ബെഹ്‌റയെ എത്രയും പെട്ടെന്ന് പദവിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: News, Kerala, Behra, Pinarayi vijayan, CM, Minister, Missing bullet; Unnithan thinks Pinarayi can smell the hell
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.