Missing | കോഴിക്കോടുനിന്നും കാണാതായ 14 കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പുറപ്പെടുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത 14കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ടേഡ് അകൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനെയാണ് (14) കോയമ്പത്തൂര്‍ പൊലീസ് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
Aster mims 04/11/2022

Missing | കോഴിക്കോടുനിന്നും കാണാതായ 14 കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി

സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോടുനിന്നും എത്തിയതാണെന്ന് മനസിലായത്. കുട്ടിയെ കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബന്ധുക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Missing boy found in Coimbatore, Kozhikode, News, Missing, Student, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia