Married | കാണാതായ 19 കാരി വിവാഹിതയായി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായി

 


കണ്ണൂര്‍: (www.kvartha.com) കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോയ ശേഷം കാണാതായ 19 വയസുകാരി കാമുകനൊപ്പം വിവാഹിതയായി പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പയ്യാവൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് കഴിഞ്ഞ ദിവസം നാടുവിട്ടത്. യുവതി വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പയ്യാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
  
Married | കാണാതായ 19 കാരി വിവാഹിതയായി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായി

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യാവൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരിയായ യുവാവിനൊപ്പം ശനിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ ഹാജരായത്. പ്രായപൂര്‍ത്തിയായതിനാല്‍ യുവതിയെ സ്വന്തം ഇഷ്ടത്തിന് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കോടതി വിട്ടയച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia