Accident | നിയന്ത്രണം വിട്ട ബൊലേറോ ജീപ് കിണറ്റില്‍ വീണ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

 


ഇടുക്കി: (www.kvartha.com) നിയന്ത്രണം വിട്ട ബൊലേറോ ജീപ് കിണറ്റില്‍ വീണ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയിലാണ് അപകടം സംഭവിച്ചത്. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ ബൊലേറോ ജീപാണ് അപകടത്തില്‍പ്പെട്ടത്.

മാങ്ങാത്തൊട്ടി വില്ലേജ് ഓഫിസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സിന് പരിക്കുകളൊന്നുമില്ല. 

ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ രക്ഷപ്പെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തെ തുടര്‍ന്ന് വളരെ പണിപ്പെട്ടാണ് വാഹനം മുകളിലേക്ക് കയറ്റിയത്.

Accident | നിയന്ത്രണം വിട്ട ബൊലേറോ ജീപ് കിണറ്റില്‍ വീണ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് ജില്ലയിലും സമാനമായ അപകടം ഉണ്ടായിരുന്നു. പിരായിരി പഞ്ചായതിന്റെ ജീപ് നിയന്ത്രണം വിട്ട് കുളത്തില്‍ വീഴുകയായിരുന്നു. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ജീപിലുണ്ടായിരുന്ന പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. ഇതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുറകിലേയ്ക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് കുളത്തിലേക്ക് വീണത്. കുളത്തില്‍ വെള്ളം കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Keywords: Miraculous escape after bolero jeep falls into well, Idukki, News, Well, Accident, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia