SWISS-TOWER 24/07/2023

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 45കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

 


ADVERTISEMENT


കൊല്ലം: (www.kvartha.com 17.04.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. കൊല്ലം ചിതറ സ്വദേശി 45 വയസുകാരന്‍ സിറാജാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 45കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിറാജിനെ പിടികൂടുകയായിരുന്നു . പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചതായും സമ്മതിച്ചിട്ടുണ്ട്.

Keywords:  News, Kerala, Kollam, Accused, Arrest, Police, Child Abuse, Molestation, hospital, Pregnant Woman, Minor Girl Abused by 45 Year Old Man in Kollam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia