SWISS-TOWER 24/07/2023

മാണിയുടെ രാജി; യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.01.2015) ഒരു കോടി രൂപയുടെ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

മാണിയുടെ രാജി; യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷംബാരിക്കേട് മറികടന്ന്  പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയും നിലത്ത് കിടന്ന് മുദ്രവാക്യം വിളിക്കുകയും ചെയ്തു.

ഇവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെ സമയോചിതമായ ഇടപെടല്‍
മൂലമാണ് രംഗം ശാന്തമായത്. അതിനിടെ മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ ഇടതുപക്ഷം നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Minor clash at Yuva Morcha's secretariat march, Thiruvananthapuram, K.M.Mani, Police, Arrest, Resignation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia