പാമോലിന്‍ കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
Sep 12, 2013, 12:10 IST
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് തീരുമാനം. പാമോലിന്‍ ഇടപാട് നടത്തിയ കാലത്ത് സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍. പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിജി തോംസണ്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കേസില്‍ നിന്നും ജിജി തോംസണെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
മുമ്പ് ടി.എച്ച് മുസ്തഫ, ജിജി തോംസണ്‍ എന്നിവര്‍ തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി ഇത് തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
1991 നവംബറിലാണ് സര്‍ക്കാരിന് 2.80 കോടി രൂപ നഷ്ടമുണ്ടാക്കിയ പാമോലിന്‍ അഴിമതി നടന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നതായി 1993 ല്‍ സി എ ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ജിജി തോംസണെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പരേതനായ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, മുന്‍മന്ത്രി ടി.എച്ച് മുസ്തഫ എന്നിവരും കേസില്‍ പ്രതികളായിരുന്നു.
Also Read:
കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കാണാതായി; പുഴയില്‍ ഒഴുക്കില്‍പെട്ടതായി സംശയം
Keywords: Jiji Thomson, Thiruvananthapuram, Cabinet, Court, High Court of Kerala, Chief Minister, Oommen Chandy, U.D.F, Report, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.