ഫേസ്ബുക് ലൈകില്‍ ഏറ്റവും മുന്നിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍, 2-ാമത് മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ് 3-ാമത്; തങ്ങളുടെ പേജിന്റെ ലൈക് വര്‍ധിപ്പിക്കാന്‍ മന്ത്രിമാര്‍ പിആര്‍ ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് റിപോര്‍ടുകള്‍

 



തിരുവനന്തപുരം: (www.kvartha.com 31.01.2022) മന്ത്രിമാര്‍ തങ്ങളുടെ ഫേസ്ബുക് പേജിന്റെ ലൈക് വര്‍ധിപ്പിക്കാന്‍ പിആര്‍ ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് റിപോര്‍ടുകള്‍. സമൂഹമാധ്യമത്തിലെ അവരവരുടെ പേജുകളുടെ ലൈക് ഉയര്‍ത്തണമെന്നും വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ ഉടന്‍ ഫേസ്ബുക് അകൗണ്ടില്‍ പോസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം. 

ഫേസ്ബുക് ലൈകില്‍ ഏറ്റവും മുന്നിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍, 2-ാമത് മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ് 3-ാമത്; തങ്ങളുടെ പേജിന്റെ ലൈക് വര്‍ധിപ്പിക്കാന്‍ മന്ത്രിമാര്‍ പിആര്‍ ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് റിപോര്‍ടുകള്‍


ഫേസ്ബുകിലെ ലൈക് കണക്കിലും മുഖ്യമന്ത്രി പിണറായി വിജയനാണ്
മറ്റ് മന്ത്രിമാരേക്കാള്‍ ഏറെ മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിന് ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 13,61,234 ലൈക് ലഭിച്ചിട്ടുണ്ട്. മന്ത്രിമാരില്‍ ലൈകില്‍ ഏറ്റവും മുന്നിലുള്ളത് പിണറായിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസാണ്. 4, 89, 346 പേരാണ് റിയാസിന്റെ പേജിന് ലൈക് ചെയ്തിരിക്കുന്നത്. 3,81,815 പേരുടെ ലൈകുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആണ് മൂന്നാമത്.

Keywords:  News, Kerala, State, Thiruvananthapuram, Facebook, Social Media, Pinarayi vijayan, CM, Ministers, Ministers used PR team to increase Facebook page likes 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia