Ministers Sworn | രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Dec 29, 2023, 18:28 IST
തിരുവനന്തപുരം: (KVARTHA) രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്‍ കെ ബി ഗണേഷ് കുമാര്‍ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. മന്ത്രിമാരായിരുന്ന ആന്റണി രാജു, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ എല്‍ ഡി എഫിലെ ധാരണയനുസരിച്ച് രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരായത്.
ഗതാഗത വകുപ്പാണ് കേരള കോണ്‍ഗ്രസ് (ബി) നേതാവായ കെ ബി ഗണേഷ് കുമാറിന് ലഭിച്ചത്. സിനിമ വകുപ്പ് കൂടി ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അഹ് മദ് ദേവര്‍കോവില്‍ വഹിച്ച തുറമുഖ വകുപ്പ് ഉള്‍പെടെയുള്ള ചുമതലകളാണ് ലഭിച്ചത്.
സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പെടെ ഗവര്‍ണറും സര്‍കാരും തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഒരുമിച്ച് വേദി പങ്കിടുന്ന ചടങ്ങായിരുന്നു നടന്നത്. അടുത്തിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ പ്രതിഷേധം ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നാലെ ഇരുവരും പരസ്പരം വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ചടങ്ങുകള്‍ക്ക് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവര്‍ണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. സത്യപ്രതിജ്ഞക്ക് പിന്നാലെ ഗവര്‍ണര്‍ ചായസത്കാരം ഏര്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തില്ല. യു ഡി എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Keywords: Kadannappally Ramachandran, K.B. Ganesh Kumar sworn in as Ministers in Kerala Cabinet, Thiruvananthapuram, News, Politics, Kadannappally Ramachandran, K.B Ganesh Kumar, Sworn, Governor, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.