SWISS-TOWER 24/07/2023

സര്‍ക്കാരിനെതിരെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സര്‍ക്കാരിനെതിരെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സര്‍ക്കാരിനും എമര്‍ജിങ് കേരളയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ഫേബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഭൂരിപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തേണ്ട കാലമായിരിക്കുന്നു. എമര്‍ജിങ് കേരളയല്ല റീ എമര്‍ജിങ് കേരളയാണ് വേണ്ടത്. എമര്‍ജിങ് കേരളയെ വിമര്‍ശിക്കുന്നവര്‍ അപ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തി പൊതു സമൂഹത്തില്‍ സാനിധ്യമുറപ്പിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണ സംവിധാനം, ശുദ്ധജല വിതരണം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ലോക നിലവാരത്തിലേക്ക് എമര്‍ജ് ചെയ്ത കേരളം ഇന്ന് സബ്‌മെര്‍ജ് ചെയ്തു കൊണ്ടിരിക്കുന്നു. പാലിനോളം വില നല്‍കി കുടിവെള്ളം വാങ്ങേണ്ടിവരുന്നു. ദുരന്തം പതിയിരിക്കുന്ന, മരണം കെണിയൊരുക്കി കാത്തു നില്‍ക്കുന്ന പാതകളാണ് കേരളത്തില്‍.

ഒരു കാലത്തു സാധാരണക്കാരിന്റെ ജീവസുറ്റ കേന്ദ്രങ്ങളായിരുന്നു റേഷന്‍ കടകള്‍. ഇന്ന് പൊതു വിതരണ സമ്പ്രദായത്തില്‍ കൊള്ളയടിയാണ്. പൊതു വിദ്യാഭ്യാസരംഗത്തും കാര്യമായ തകര്‍ച്ചയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ നേടിയ സൗജന്യ ചികിത്സാ മേഖല പൊതു സമൂഹത്തില്‍ നിന്നു മാറി സ്വകാര്യ മേഖലയിലേക്കു കൂപ്പുകുത്തി. ചികിത്സാച്ചെലവ് സാധാരണക്കാരനു താങ്ങാനാകുന്നില്ല- ഇങ്ങനെ പോകുന്നു കേരത്തെ ഭരിക്കുന്ന മന്ത്രിമാരിലൊരാളായ ഷിബു ബേബി ജോണിന്റെ സ്വയം വിമര്‍ശനങ്ങള്‍.

വ്യക്തി ശുചിത്വം പാലിക്കുന്ന നാം മാലിന്യ പ്രശ്‌നങ്ങളോടു മുഖം തിരിക്കുന്നു. ഭൂമി എങ്ങനെ ഉപയോഗിക്കണമെന്ന ചര്‍ച്ച ഉയര്‍ന്നു വരണം എന്ന നിര്‍ദേശം വയ്ക്കുന്ന മന്ത്രി സര്‍ക്കാരിന്റെ ഒന്നരവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ചോ വിശദീകരിക്കുന്നില്ല.

Keywords: Kerala, Face book, Shibu Baby John, Emerging Kerala, Criticize, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia