Arrested | പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് സന്തോഷ് തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് മലയന്‍കീഴ് സ്വദേശി സന്തോഷ് (40) തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രടറിയുടെ ഡ്രൈവറാണ് ഇയാള്‍ എന്നും പൊലീസിന്റെ കണ്ടെത്തല്‍. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന കേസില്‍ ചൊവ്വാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്.
Aster_MIMS
 
Arrested | പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് സന്തോഷ് തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു

ഒക്ടോബര്‍ 26നു പുലര്‍ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെ ഇയാളുടെ ലൈംഗികാതിക്രമം ഉണ്ടായത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും പ്രതിയെ തിരിച്ചറിയാത്തത് പൊലീസിന് വലിയ നാണക്കേടായി മാറിയിരുന്നു. സംഭവം നടന്ന് എട്ടാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസില്‍ നിന്ന് നിര്‍ദേശം നല്‍കി. റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രടറിയുടെ ഡ്രൈവര്‍ എന്നനിലയില്‍ മാത്രമല്ല വാടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനും കൂടിയാണ് സന്തോഷ്. സന്തോഷിനെ പുറത്താക്കാന്‍ എച് ആര്‍ വിഭാഗത്തിന് ജലവിഭവവകുപ്പ് നിര്‍ദേശം നല്‍കി. ജല അതോറിറ്റിയില്‍ ഡ്രൈവറാണ് പിടിയിലായ സന്തോഷ്.

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലായിരുന്നു കരാര്‍ ജീവനക്കാരനായ സന്തോഷിന് ജോലി. ഓഫിസില്‍ വളരെ നല്ല പെരുമാറ്റമായിരുന്നു സന്തോഷിന്റേത്. എന്നാല്‍ ഇത്തരമൊരു കേസില്‍പെട്ടതോടെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

ജല അതോറിറ്റിയില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് എച് ആര്‍ വിഭാഗമാണ്. തന്റെ ഓഫിസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പെട്ടത് മന്ത്രിക്കും ഓഫിസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയില്‍ സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദേശിച്ചത്.

കുറവന്‍കോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ചെ ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

ഇന്നോവ കാറില്‍ എത്തി കവടിയാര്‍ റോഡില്‍ ടെനിസ് ക്ലബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ പാര്‍ക് ചെയ്തശേഷം നടന്നാണ് കുറവന്‍കോണത്തേക്ക് എത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടി നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.

Keywords: Ministerial staff held for trespass suspect in Museum assault case, Thiruvananthapuram, News, Politics, Assault, Minister, Office, Police, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia