Inauguration | എറണാകുളം മെഡികല്‍ കോളജില്‍ 17 കോടിയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 2 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

 


തിരുവനന്തപുരം: (KVARTHA) എറണാകുളം മെഡികല്‍ കോളജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംപി, കെഎംഎംഎല്‍ എംഡി ലോക്നാഥ് ബഹ്റ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

Inauguration | എറണാകുളം മെഡികല്‍ കോളജില്‍ 17 കോടിയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 2 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ആശുപത്രിയുടെ പ്രധാന വാര്‍ഡുകളെയും ഓപറേഷന്‍ തീയറ്ററിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു കോടി ചിലവഴിച്ചുള്ള റാമ്പ്, ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുന്ന രോഗികള്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായുള്ള 35 ലക്ഷം ചിലവഴിച്ചുള്ള ബേണ്‍സ് യൂനിറ്റ്, മൃഗങ്ങളില്‍ നിന്നും മുറിവേല്‍ക്കുന്നവര്‍ക്കായുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രിവന്റ്‌റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്, ഗൈനകോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ, മൊബൈല്‍ റേഡിയോഗ്രാഫി യൂനിറ്റ്, ലിഫ്റ്റ് നവീകരണം, തിമിര ശാസ്ത്രക്രിയക്കുള്ള ഫാകോ ഇമ്മല്‍സിഫികേഷന്‍ മെഷീന്‍, ഓര്‍തോ വിഭാഗം ശസ്ത്രക്രിയ യൂനിറ്റിലേക്കുള്ള സി ആം മെഷീന്‍, സിസിടിവി സംവിധാനം, മെഡികല്‍ എഡ്യൂകേഷന്‍ യൂനിറ്റ് ആന്‍ഡ് സ്‌കില്‍ ലാബ്, നവീകരിച്ച വാര്‍ഡുകള്‍, സ്ത്രീ വിശ്രമ കേന്ദ്രം തുടങ്ങിയവ സജ്ജമാക്കി.

ഒരു മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന ഫുള്ളി ഓടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, റെറ്റിനല്‍ ലേസര്‍ മെഷീന്‍, ബ്ലഡ് കലക്ഷന്‍ യൂനിറ്റ്, ഇ ഹെല്‍ത്, ഇ ഓഫീസ്, എമര്‍ജന്‍സി ഓപറേഷന്‍ തീയേറ്റര്‍, ഡി -അഡിക്ഷന്‍ യൂനിറ്റ്, പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡ്, നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷന്‍ ടോണോ മീറ്റര്‍, ഡയാലിസിസ് മെഷീനുകള്‍, കാസ്പ് ഫാര്‍മസി, ടോകണ്‍ കൗണ്ടറുകള്‍, ശിശുരോഗ വിഭാഗത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ്, ടു വേ കമ്യൂണികേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനു വേണ്ടിയുള്ള വാടര്‍ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായുള്ള ഫ്ളബോടമി ടീം, ടെലഫോണ്‍ എക്സ്ചേഞ്ച്, അനൗണ്‍സ്‌മെന്റ് സംവിധാനം, മെട്രോ ബസ് സര്‍വീസ്, നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ മദദ്, ഗൈനകോളജി വിഭാഗത്തിന്റെ സമീപത്തുള്ള നവീകരിച്ച റാമ്പ്, സ്നേഹവസ്ത്രം പദ്ധതി, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാന്റീനും കഫറ്റേരിയയും എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

Keywords: Minister Veena George will inaugurate 36 projects worth 17 crores at Ernakulam Medical College on October 2, Thiruvananthapuram, News, Inauguration, Ernakulam Medical College, Health, Health Minister, Health and Fitness, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia