Karunya Pharmacy | രോഗികള്‍ക്ക് ഇനി അലയേണ്ട: മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (KVARTHA) മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ 75-ാമത് ശാഖയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാര്‍മസി പ്രവര്‍ത്തിക്കും.

Karunya Pharmacy | രോഗികള്‍ക്ക് ഇനി അലയേണ്ട: മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാര്‍മസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാര്‍മസി കെട്ടിടത്തിലാണ് പുതിയ ഫാര്‍മസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാര്‍മസി ഉണ്ടായിരുന്നത്. രാത്രിയിലുള്‍പ്പെടെ വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ മന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അറിയിച്ചിരുന്നു.

Karunya Pharmacy | രോഗികള്‍ക്ക് ഇനി അലയേണ്ട: മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്
 
കൂടാതെ രാത്രി കാലങ്ങളില്‍ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രോഗികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കാരുണ്യ ഫാര്‍മസി ആരംഭിക്കാന്‍ മന്ത്രി കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഫാര്‍മസികളെല്ലാം ഒരേ കെട്ടിടത്തില്‍ വന്നതോടെ രോഗികള്‍ക്ക് അത് ഏറെ സഹായകരമാണ്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Minister Veena George inaugurated Karunya Pharmacy, Thiruvananthapuram, News, Health Minister, Veena George, Health, Inaugurated, Karunya Pharmacy, Women, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia