Medicine Kit | അങ്കണവാടി മരുന്ന് കിറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു; ഉള്‍പെടുത്തിയിരിക്കുന്നത് 12 ഇനങ്ങള്‍
Mar 16, 2024, 16:58 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ അങ്കണവാടികള്‍ക്കുള്ള മരുന്ന് കിറ്റ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടി സര്‍വീസസ് (ജനറല്‍) പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ക്കാണ് പ്രഥമ വൈദ്യ ശുശ്രൂഷ ഇനത്തില്‍പ്പെട്ട 12 ഇനങ്ങളടങ്ങിയ മെഡിസിന്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നത്.
മെയിന്‍ അങ്കണവാടികള്‍ക്ക് 1500 രൂപ നിരക്കിലും മിനി അങ്കണവാടികള്‍ക്ക് 750 രൂപ നിരക്കിലുമാണ് മെഡിസിന്‍ കിറ്റ് വാങ്ങി നല്‍കുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖാന്തിരമാണ് മെഡിസിന്‍ കിറ്റ് വാങ്ങുന്നത്. ഇതിനായി കോര്‍പറേഷന് 4.96 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. മരുന്നുകളുടെ വിശദാംശങ്ങടങ്ങിയ ലീഫ്ലെറ്റും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ പങ്കെടുത്തു.
മരുന്നുകള്‍ ഉള്‍പ്പെടെ 12 ഇനങ്ങളാണ് മെഡിസിന്‍ കിറ്റിലുള്ളത്.
*ടാബ് പാരസെറ്റാമോള്‍
*പാരസെറ്റാമോള്‍ സസ്‌പെന്‍ഷന്‍
*ഒ ആര്‍ എസ് പൗഡര്‍ (WHO Formula)
*സാലിന്‍ നാസല്‍ ഡ്രോപ്‌സ്( Saline nasal drops)
* പോവിഡോണ്‍ ലോഡിന്‍ ഓയിന്റ്‌മെന്റ് (Povidone lodine ointment)
*കലാമിന്‍ ലോഷന്‍
*സ്‌റ്റെറിലൗസ്ഡ് ബാന്‍ഡേജ്( Sterilized bandage)
*ബാന്‍ഡൈഡ്(Adhesive medicated band ald)
*സില്‍വര്‍ സള്‍ഫഡൈസിന്‍ ക്രീം(Silver sulphadiazine cream)
*കോട്ടന്‍(Cotton)
*ഹാന്‍ഡ് റബ്(Hand rub)
*ഡിജിറ്റല്‍ തെര്‍മോമീറ്റര്‍(Digital Thermometer)

Keywords: Minister Veena George inaugurated the distribution of Anganwadi Medicine Kit, Thiruvananthapuram, News, Health, Health Minister, Veena George, Inaugurated, Distribution, Anganwadi Medicine Kit, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.