Minister | കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
Apr 29, 2023, 22:07 IST
തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും വകുപ്പിനെ അറിയിക്കാതിരുന്നത് സംബന്ധിച്ചും ലിഫ്റ്റ് നന്നാക്കാത്തത് സംബന്ധിച്ചും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസിനെയാണ് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയത്. ലിഫ്റ്റ് അടിയന്തരമായി പുന:സ്ഥാപിക്കാനും അതിന്റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ കേടായ ലിഫ്റ്റ് നന്നാക്കാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രോഗികള്‍ ദുരിതാവസ്ഥയിലാണ്. ലിഫ്റ്റ് കേടായതോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമട്ടുതൊഴിലാളികള്‍ ചുമന്നാണ് താഴെ എത്തിച്ചത്.
കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയില്‍ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
ഓപറേഷന്‍ തിയറ്റര്‍, ഐസിയു, ഗൈനകോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു.
നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും എടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികള്‍ കയറി ഇറങ്ങണം.
ജെനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫന്‍ഡില്‍ നിന്ന് പുതിയത് നല്‍കാന്‍ തയാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകൂ. എംഎല്‍എയുടെ വാഗ്ദാനത്തോട് സര്‍കാര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസിനെയാണ് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയത്. ലിഫ്റ്റ് അടിയന്തരമായി പുന:സ്ഥാപിക്കാനും അതിന്റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ കേടായ ലിഫ്റ്റ് നന്നാക്കാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രോഗികള്‍ ദുരിതാവസ്ഥയിലാണ്. ലിഫ്റ്റ് കേടായതോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമട്ടുതൊഴിലാളികള്‍ ചുമന്നാണ് താഴെ എത്തിച്ചത്.
കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയില്‍ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
ഓപറേഷന്‍ തിയറ്റര്‍, ഐസിയു, ഗൈനകോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു.
ജെനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫന്‍ഡില്‍ നിന്ന് പുതിയത് നല്‍കാന്‍ തയാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകൂ. എംഎല്‍എയുടെ വാഗ്ദാനത്തോട് സര്‍കാര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
Keywords: Minister Veena George has ordered an inquiry into the elevator malfunction in Kasaragod General Hospital, Thiruvananthapuram, News, Minister, Veena George, Probe, Dead body, Protest, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.