Minister Veena George | ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു
Nov 9, 2022, 19:06 IST
തിരുവനന്തപുരം: (www.kvartha.com) വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളേയും ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി ഉള്‍പെടുത്തി ആറു മുതല്‍ 11 വയസ് വരെ, 12 മുതല്‍ 18 വയസ് വരെ എന്നീ വിഭാഗങ്ങളിലായി ഓരോ ജില്ലയിലെയും നാല് കുട്ടികള്‍ക്ക് വീതം പുരസ്‌കാരം നല്‍കുന്നതാണ്.
എല്ലാ ജില്ലയിലും, ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമിറ്റി രൂപീകരിച്ചാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബര്‍ 14ന് വൈകുന്നേരം നാലു മണിക്ക് പാളയം അയ്യന്‍കാളി ഹാളില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Keywords: Minister Veena George announced Ujjwala Balayam Award, Thiruvananthapuram, News, Award, Children, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.