Childrens Day | ആലുവ കേസില്‍ കോടതി പ്രതിക്ക് നല്‍കിയിരിക്കുന്നത് പരമാവധി ശിക്ഷ; വിധി എല്ലാവര്‍ക്കുമുള്ള സന്ദേശം; 2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Nov 14, 2023, 13:37 IST
തിരുവനന്തപുരം: (KVARTHA) 2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലുവ കേസില്‍ പരമാവധി ശിക്ഷയാണ് കോടതി പ്രതിക്ക് വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊലീസ്, പ്രോസിക്യൂഷന്‍, പോക്സോ കോടതി തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നു. ഈ വിധി എല്ലാവര്‍ക്കുമുള്ള സന്ദേശം കൂടിയാണ്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിന് പങ്കുണ്ട്. ഇനി ഇത്തരത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചതെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാന ശിശുദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ കുഞ്ഞിന്റേയും കഴിവ് വ്യത്യസ്തമാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. രാഷ്ട്രത്തിന്റെ ഭാവി കുഞ്ഞുങ്ങളില്‍ സുരക്ഷിതമാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം പ്രധാനമാണ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാവല്‍ പ്ലസ്, ശരണബാല്യം എന്നിവ അവയില്‍ ചിലത് മാത്രം. ആത്മവിശ്വാസത്തോടെ വളരാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിന് പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. എല്ലാ പ്രിയപ്പെട്ട മക്കള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ പ്രസിഡന്റ് മിത്ര കീനാത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുട്ടികളുടെ പ്രധാനമന്ത്രി ആത്മിക വിഎസ് ഉദ്ഘാടന പ്രസംഗം നടത്തി. സ്പീകര്‍ നന്മ എസ് മുഖ്യ പ്രഭാഷണം നടത്തി. റബേക്ക മറിയം ചാക്കോ സ്വാഗതം ആശംസിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി ജെനറല്‍ സെക്രടറി ജിഎല്‍ അരുണ്‍ ഗോപി, വി ജോയ് എംഎല്‍എ, വികെ പ്രശാന്ത് എംഎല്‍എ, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister Veena George About Aluva Murder Case Verdict, Thiruvananthapuram, News, Minister Veena George, Childrens Day, Aluva Child Murder Case, Court, Verdict, Message, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.