സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല: വയലാര്‍രവി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 03.05.2014)  സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ അഭിപ്രായവുമായി പ്രമുഖര്‍ രംഗത്തുവരുന്നു. സര്‍ക്കാര്‍ മദ്യവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനം  സ്വീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല: വയലാര്‍രവിസംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യ വ്യവസായത്തില്‍ നിന്നുതന്നെയാണ്. യുവാക്കളാണ് ഇപ്പോള്‍ കൂടുതലായും മദ്യത്തിന് അടിപ്പെടുന്നത്. എന്നുവെച്ച് സമ്പൂര്‍ണ മദ്യനിരോധനം ഒരിക്കലും പ്രായോഗികമല്ല.

അത് കള്ളവാറ്റിനെ പ്രേത്സാഹിപ്പിക്കും. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് ഏര്‍പെടുത്തേണ്ടത്. സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടി ബോധ്യപ്പെടണമെന്നും വയലാര്‍ രവി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നത് നിര്‍ത്തി വെച്ചു

Keywords: Bar licence, Encouragement, Kochi, Vayalar Ravi, Youth, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia