SWISS-TOWER 24/07/2023

Drone | സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

 


ADVERTISEMENT

കൊല്ലം: (KVARTHA) സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ സംഘാടനത്തിന്റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം അറിയിച്ചു. 

കൃത്യസമയത്തു തന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് മത്സരങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മൂന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേദിയില്‍ ഹാജരാകാതിരുന്നാല്‍ മത്സരാര്‍ഥികളെ അയോഗ്യരാക്കുമെന്നും മന്ത്രി അറിയിച്ചു.

Drone | സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ആദ്യ നമ്പറുകാരായി മത്സരിക്കാന്‍ പലരും മടികാട്ടുകയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതു മത്സര ഷെഡ്യൂളിനെ ബാധിക്കുന്നതിനാലാണ് നമ്പര്‍ വിളിക്കുമ്പോള്‍ തന്നെ വേദിയില്‍ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ പതിനായിരത്തോളം മത്സരാര്‍ഥികള്‍ പേര് രെജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

കലോത്സവം പൂര്‍ണമായും മാലിന്യമുക്തമായി നടത്തുന്നതിന് മുന്നോടിയായുള്ള ക്ലീന്‍ ഡ്രൈവും ഹരിത വിളംബര ജാഥയും കൊല്ലത്ത് നടന്നു. 1500 വൊളന്റിയര്‍മാരും സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ ഒഴികെയുള്ള വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുകയാണ്.

തിങ്കളാഴ്ച അവ പൂര്‍ത്തീകരിച്ച് സംഘാടക സമിതിക്ക് കൈമാറും. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് പന്തല്‍. പ്രോഗ്രാം കമിറ്റി ഓഫിസ് ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ് ഘാടനം ചെയ്തു. എം എല്‍ എമാരായ എം മുകേഷ്, എം നൗശാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ശാനവാസ് എന്നിവര്‍ പങ്കെടുത്തു.
Aster mims 04/11/2022

Keywords: Minister V Sivankutty says will not allow drones to be flown in state school arts festival venues, Kollam, News, Minister V Sivankutty, Drones, State School Arts Festival, Education, Competiton, Students, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia