സംസ്ഥാന വികസനത്തെ തളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതിരോധമുയര്‍ത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com 07.01.2022) സംസ്ഥാന വികസനത്തെ തളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതിരോധമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍കേഴ്‌സ് യൂനിയന്‍, സി ഐ ടി യു തിരുവനന്തപുരം ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വികസനത്തെ തളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതിരോധമുയര്‍ത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സന്നദ്ധ സേവന മേഖലയില്‍ തൊഴിലാളി സംഘടനകളുടെ സംഭാവന മികച്ചതാണ്. എന്നാല്‍ നോക്കുകൂലി പോലുള്ള ഒറ്റപ്പെട്ട ആരോപണങ്ങള്‍ തൊഴിലാളി സമൂഹത്തെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുന്നുവെന്നും നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര തൊഴില്‍ കോഡുകളിലെ നയങ്ങളില്‍ സംസ്ഥാനത്തിന് വിയോജിപ്പുകള്‍ ഉണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് ആഗ്രഹമില്ലെന്നും തൊഴില്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് അനുകൂലമായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. തൊഴിലാളികള്‍ക്കുവേണ്ടി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Minister V Sivankutty says that the workers should resist the forces that are trying to stifle the development of the state, Thiruvananthapuram, News, Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia