നിയമസഭയിലെ കയ്യാങ്കളി; മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നടത്തിയത് പ്രതിഷേധമാണെന്നും അക്രമം അല്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍
Sep 23, 2021, 18:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.09.2021) നിയമസഭയില്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നടത്തിയത് പ്രതിഷേധമാണെന്നും അക്രമം അല്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

നിയമസഭയില്‍ കയ്യാങ്കളി നടത്തുകയും സ്പീകെറുടെ മൈകും കംപ്യൂടെറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരാണ് സ്പീകെറുടെ ഡയസില്‍ കയറിയതെന്ന് കേസിലെ പ്രതികള്‍ പറഞ്ഞു. തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം എംഎല്‍എമാരാണ് ഡയസില്‍ കയറിയതെന്ന് പ്രതികള്‍ പറഞ്ഞു. അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
അതൊരു അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാരാണ് അതിക്രമം കാണിച്ചതെന്നും പ്രതികള്‍ പറഞ്ഞു. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. 21 മന്ത്രിമാര്‍ ഉള്‍പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരാരും കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പൊലീസുകാര്‍ മാത്രമാണ് സാക്ഷികളായത്.
അന്ന് സഭയില്‍ നടന്നത് നിയമ ലംഘനമല്ല, പ്രതിഷേധമാണ് . സഭയ്ക്കുള്ളിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്പീകെറുടെ കസേര, കംപ്യൂടെര്‍ തുടങ്ങിയവ നശിച്ചത്. അന്വേഷണ സംഘം സമര്‍പിച്ച കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. നിയമസഭാ സാമാജികര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.
എന്നാല്‍, ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്ക്കും നശിപ്പിക്കാനാകില്ലെന്നും പ്രതികള്‍ പൂര്‍ണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും സര്‍കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ഇരു കൂട്ടരുടെയൂം വാദം കേട്ട കോടതി വിടുതല്‍ ഹര്‍ജിയില്‍ വിധി അടുത്ത മാസം ഏഴിന് പ്രസ്താവിക്കും.
വി ശിവന്‍കുട്ടി നശിപ്പിച്ചു എന്നു പറയുന്ന ഇലക്ട്രോണിക് പാനല്‍ എന്ന വസ്തുവിനെക്കുറിച്ചു രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എന്‍ജിനീയര്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമസഭയിലെ സംഭവങ്ങള്‍ സാക്ഷികളെ സിഡിയില്‍ കാണിച്ചു കൊടുത്താണു മൊഴി രേഖപെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ഇത്തരം വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും നിയമസഭയിലെ ഹാര്‍ഡ് ഡിസ്‌ക് ടൈമര്‍ ഘടിപ്പിച്ചിട്ടുള്ളതാണെന്നും തിരിമറി നടത്താന്‍ കഴിയില്ലെന്നും സര്‍കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, കെ ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഇ പി ജയരാജന്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Keywords: Minister V Sivankutty and others filed a petition in the Assembly ruckus case with new arguments, Thiruvananthapuram, News, Politics, Assembly, Attack, Protesters, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.