V Sivankutty | വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവം, അതിന്റെ പേരില്ലല്ലേ കേസെടുത്തതെന്ന് പ്രതിപക്ഷത്തോട് ശിവന്‍കുട്ടി; ഡസ്‌കിലടിച്ച് അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

 


തിരുവനന്തപുരം:(www.kvartha.com) പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി വി ശിവന്‍കുട്ടി.

എംഎല്‍എമാര്‍ക്കെതിരെ മുന്‍പും പൊലീസ് കേസെടുത്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ശിവന്‍കുട്ടി എന്നാല്‍, ഈ സംഭവത്തില്‍ അഞ്ച് വനിതാ വാച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ ഭീകരമായി ആക്രമിച്ചെന്നും ആരോപിച്ചു. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്നും അതിന്റെ പേരില്ലല്ലേ കേസെടുത്തത് എന്നും ശിവന്‍കുട്ടി മറുപടി നല്‍കി.

V Sivankutty | വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവം, അതിന്റെ പേരില്ലല്ലേ കേസെടുത്തതെന്ന് പ്രതിപക്ഷത്തോട് ശിവന്‍കുട്ടി; ഡസ്‌കിലടിച്ച് അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

തുടര്‍ന്ന് കസേരയിലിരുന്ന ശിവന്‍കുട്ടിയെ മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിനന്ദിച്ച് കൈ കൊടുത്തു. ശിവന്‍കുട്ടി സംസാരിക്കുന്നതിനിടെ ഡസ്‌കില്‍ അടിച്ച് അഭിനന്ദിച്ച റിയാസ്, ശിവന്‍കുട്ടിയോട് തപ്‌സ് അപ് കാണിക്കുന്നതും വീഡിയോയില്‍ കാണാം.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് വി ശിവന്‍കുട്ടി പ്രതികരണവുമായി എഴുന്നേറ്റത്. ജാമ്യമില്ലാത്ത കേസാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. പണ്ട് കേസെടുത്തത് എന്തിനാണെന്ന് മന്ത്രി വി ശിവന്‍കുട്ടിക്ക് അറിയാമല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.

Keywords:  Minister V Sivankutty against Opposition at Kerala Assembly, Thiruvananthapuram, News, Politics, Assembly, Allegation, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia