Criticized | കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല, തരം കിട്ടിയാല്‍ കൂറ് മാറുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Mar 8, 2024, 18:11 IST
ADVERTISEMENT
ആറ്റിങ്ങല്‍: (KVARTHA) കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആറ്റിങ്ങലില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ജോയിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും അദ്ദേഹം പരിഹസിച്ചു.
വസ്ത്രം മാറുന്നതുപോലെയാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പാര്‍ട്ടി മാറുന്നത്. വാഗ്ദാനങ്ങള്‍ക്കും ഭീഷണിക്കും മുമ്പില്‍ പിടിച്ചു നില്ക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആകുന്നില്ല. ഇവര്‍ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നില്‍ക്കണമെന്നില്ലെന്നും ശിവന് കുട്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ മിതത്വം പുലര്‍ത്തുന്നത് അതുകൊണ്ടാണ്. ഇരുട്ടി വെളുക്കുമ്പോഴേക്കും പാര്‍ട്ടിമാറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്.

സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാന്‍ കഴിയാത്ത നേതാവാണ് കെ മുരളീധരന്. നേതാക്കള്‍ മറുകണ്ടം ചാടുന്നത് തടയാന്‍ വി ഡി സതീശനും കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Keywords: Minister V Sivan Kutty Criticized Congress Leaders, Thiruvananthapuram, News, Minister V Sivan Kutty, Criticized, Congress Leaders, BJP, Politics, Kerala.
Keywords: Minister V Sivan Kutty Criticized Congress Leaders, Thiruvananthapuram, News, Minister V Sivan Kutty, Criticized, Congress Leaders, BJP, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.