Criticized | എസ് എഫ് ഐക്കാര്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍, ഗവര്‍ണറെ അപായപ്പെടുത്താനാണ് സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വി മുരളീധരന്‍
Jan 27, 2024, 13:30 IST
കാസര്‍കോട്: (KVARTHA) എസ് എഫ് ഐക്കാര്‍ക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയും ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഗവര്‍ണറുടെ കുത്തിയിരുപ്പ് പ്രതിഷേധത്തില്‍ കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ് ഐക്കാര്‍ ഗുണ്ടകളാണെന്നും അവരിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപായപ്പെടുത്താനാണ് സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയതെന്നും വഴിയില്‍ എവിടെയെങ്കിലും പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടെന്ന് പൊലീസ് തുറന്ന് സമ്മതിക്കണണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഗവര്‍ണര്‍ക്ക് റോഡിലിറങ്ങി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുന്ന ആളുകളാണ് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നോ ഇല്ലയോ എന്ന് പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. സ്വജനപക്ഷപാതം അടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതലുള്ള ദേഷ്യമാണ് ഗവര്‍ണറോട് തീര്‍ക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍:
പ്രതിഷേധക്കാര്‍ എസ് എഫ് ഐക്കാരല്ല, പിണറായിയുടെ ഗുണ്ടകളാണ്. മുഖ്യമന്ത്രിയുടെ അറിവോടെ ഗവര്‍ണറെ അപായപ്പെടുത്താനുള്ള സാഹചര്യമാണ് പൊലീസ് ഒരുക്കുന്നത്. പ്രതിഷേധക്കാരെ തടയാനാവുന്നില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും പൊലീസിന് സുരക്ഷ ഉറപ്പുവരുത്താനാവില്ല എന്നും തുറന്ന് സമ്മതിക്കണം. അത് ഗവര്‍ണറെ അറിയിക്കുകയും വേണം.
കേരളത്തില്‍ നിലവില്‍ പ്രതിപക്ഷമില്ല, സ്വജനപക്ഷപാതത്തിനെതിരെ പ്രതിഷേധിച്ചത് ഗവര്‍ണര്‍ മാത്രമാണ്. സിപിഎമിലെ തന്നെ ഒരു വിഭാഗത്തിന് സംസ്ഥാന സര്‍കാരിന്റെ നിലപാടുകളോട് എതിര്‍പ്പുണ്ട്. അവരും ഗവര്‍ണറെ പിന്താങ്ങുന്നു. ഗവര്‍ണറുടെ നിലപാട് ശരിയാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അതിന് ഉദാഹരണമാണ് മിഠായിത്തെരുവില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത- എന്നും മുരളീധരന്‍ പറഞ്ഞു.

Keywords: Minister V Muralidharan Criticized CM Pinarayi Vijayan and SFI, Kasaragod, News, Minister V Muralidharan, Criticized, Chief Minister, Pinarayi Vijayan, SFI, Politics, Allegation, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.