Criticized | തന്നെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച വൈദികന്റെ മാപ്പ് സ്വീകരിക്കുന്നില്ല; അത് മടക്കി പോകറ്റില്‍ ഇട്ടാല്‍ മതിയെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍
Dec 1, 2022, 14:28 IST
തിരുവനന്തപുരം: (www.kvartha.com) തന്നെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍. മാപ്പ് മടക്കി പോകറ്റില്‍ ഇട്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. വൈദികന്റെ പേരിന്റെ അര്‍ഥം എന്താണെന്ന് നോക്കണമെന്നും വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് താന്‍ പറഞ്ഞതെന്നും ഇനിയും പറയുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍:
കേരള സംസ്ഥാനം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും വിളിച്ചുപറയുന്നതും കേള്‍ക്കാനുള്ള ആളുകള്‍ അല്ല ഇവിടുള്ളത്. നിയമപരമായി എന്താണ് നടപടികള്‍ അത് നടക്കട്ടെ. മാപ്പ് കീശയിലെഴുതിയിട്ട് അത് കേള്‍ക്കാന്‍ നില്‍ക്കുന്ന ആളുകള്‍ കേരളത്തിലുണ്ടായിരിക്കും. പക്ഷേ, എന്നെ അതിനു കിട്ടില്ല. തീവ്രവാദ സ്വഭാവം എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. തുറമുഖത്തിനു തടസ്സം നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞു.
രാജ്യത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ എന്നല്ലെ പറഞ്ഞത്. അത് ദേശദ്രോഹം തന്നെയല്ലെ. റെയിലും റോഡും വിമാനത്താവളവും വേണ്ടെന്ന് പറയാന്‍ പറ്റുമോ? ഈ ലോകത്തിലല്ലെ നന്മള്‍ ജീവിക്കുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും തടസ്സമായി നിന്നാല്‍ രാജ്യദ്രോഹമായി കാണും എന്നെ പറഞ്ഞിട്ടുള്ളൂ. അത് ഇനിയും പറയും. ആരുടെയും സര്‍ടിഫികറ്റ് എനിക്ക് ആവശ്യമില്ല. പറയുന്ന വ്യക്തി അയാളുടെ പേരിന്റെ അര്‍ഥം ഗൂഗിളില്‍ അടിച്ചു നോക്കണം. നാവിന് എല്ലില്ലാ എന്നു പറഞ്ഞ് എന്തും വിളിച്ചു പറഞ്ഞ് അതിനു വൈകിട്ട് ഒരു മാപ്പെഴുതിയാലൊന്നും കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ല.
സമരക്കാര്‍ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് വി അബ്ദുര്‍ റഹ്‌മാന്‍ ആരോപിച്ചതിനെതിരെ, ആഞ്ഞടിച്ച ഫാ.തിയഡോഷ്യസ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി അബ്ദുര്‍ റഹ്‌മാനെന്നു ആരോപിച്ചിരുന്നു. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഐഎന്‍എല്‍ സംസ്ഥാന കമിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.
Keywords: Minister V Abdurahiman against Fr D'Cruz, Thiruvananthapuram, News, Politics, Trending, Minister, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.