വഖ്ഫ് ബോർഡ് നിയമന വിവാദം; അനുരഞ്ജന നീക്കവുമായി സംസ്ഥാന സർകാർ; മന്ത്രി വി അബ്ദുർ റഹ്‌മാൻ ജിഫ്രി മുത്തുകോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി; സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സമസ്‌ത അധ്യക്ഷൻ

 


മലപ്പുറം: (www.kvartha.com 04.12.2021) വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയെ ഏൽപിക്കാനുള്ള തീരുമാനം വിവാദം ഉയർന്ന സാഹചര്യത്തിൽ അനുരഞ്ജന നീക്കവുമായി സംസ്ഥാന സർകാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക - വഖ്ഫ് മന്ത്രി വി അബ്ദുർ റഹ്‌മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലായിരുന്നു ഇരുവരും ചർച നടത്തിയത്.

 
വഖ്ഫ് ബോർഡ് നിയമന വിവാദം; അനുരഞ്ജന നീക്കവുമായി സംസ്ഥാന സർകാർ; മന്ത്രി വി അബ്ദുർ റഹ്‌മാൻ ജിഫ്രി മുത്തുകോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി; സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സമസ്‌ത അധ്യക്ഷൻ


വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർചയിൽ മന്ത്രിയെ അറിയിച്ചു.

നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർകാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സമീപനം സർകാറിനില്ലെന്നും കേരളത്തിലെ സമാധാനന്തരീക്ഷം തകരുന്നത് ഒഴിവാക്കുന്നതിനുള്ള വിവേക പൂർണമായ സമീപനം സ്വീകരിച്ച ജിഫ്രി മുത്തുകോയ തങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് തങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള നടപടികൾ സർകാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.


Keywords :  Kerala, News, Top-Headlines, Government, Minister, Malappuram, Politics, Visit, Minister V Abdur Rahman visited Jifri Muthukoya Thangal. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia