തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരും; ആളുകളെ ഉടന്‍ മാറ്റും; കുട്ടനാട്ടില്‍ അതീവ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 18.10.2021) തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഉടന്‍തന്നെ ആളുകളെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവ ജാഗ്രത വേണമെന്നും കുട്ടനാട്ടില്‍ ചെങ്ങന്നൂരിലേക്കാള്‍ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Aster mims 04/11/2022

തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരും; ആളുകളെ ഉടന്‍ മാറ്റും; കുട്ടനാട്ടില്‍ അതീവ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍

കുട്ടനാട്ടിലും അപെര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക കെടുതികള്‍ തുടരുകയാണ്. എസി റോഡ്, ഹരിപ്പാട്, എടത്വ റോഡ്, അമ്പലപ്പുഴ, തിരുവല്ല റോഡ് എന്നിവിടങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കക്കി ഡാം തുറന്നതിനാല്‍ വൈകിട്ടോടെ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു.

39 ദുരിതാശ്വാസ ക്യാംപുകളിലായി 2100 ലധികം പേരുണ്ട്. 24 ക്യാംപുകളും ചെങ്ങന്നൂര്‍ താലൂകിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മത്സ്യബന്ധന വള്ളങ്ങള്‍ എത്തിച്ചു.

Keywords:  Minister Saji Cheriyan calls for high alert in Kuttanad, Chengannur as heavy rains batter Kerala, Alappuzha, News, Flood, Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia