Saji Cherian | വിനായകന്‍ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും മന്ത്രി സജി ചെറിയാന്‍
Oct 26, 2023, 21:17 IST
കൊല്ലം: (KVARTHA) വിനായകന്‍ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും വ്യക്തമാക്കി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എറണാകുളം നോര്‍ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമയെ തകര്‍ക്കുന്നതിന്റെ ഭാഗമായി റിവ്യൂ നല്‍കുന്ന വിഷയത്തില്‍ ഹൈകോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയെ തകര്‍ക്കുന്നതിനായി നെഗറ്റീവ് റിവ്യൂ പറയുന്നുവെന്ന ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി സാമ്പത്തികമായ താല്‍പര്യങ്ങളുണ്ടെന്ന ആരോപണമുള്ളതായും വ്യക്തമാക്കി.
സിനിമാ വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ സര്‍ഗാത്മകമായ നടപടികള്‍ സര്‍കാര്‍ സ്വീകരിക്കും. അതേസമയം, അഭിപ്രായ സ്വാതന്ത്യത്തിനുള്ള മൗലിക അവകാശത്തെ കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Keywords: Minister Saji Cherian on Actor Vinayakan's ruckus at police station, Kollam, News, Minister Saji Cherian, Actor Vinayakan, Arrest, Police, Controversy, Politics, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.