SWISS-TOWER 24/07/2023

Minister | മന്ത്രി സജി ചെറിയാന് ആഡംബര വസതി അനുവദിച്ചു; പ്രതിമാസ വാടക 85,000 രൂപ

 


തിരുവനന്തപുരം: (www.kvartha.com) മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സര്‍കാര്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് സജി ചെറിയാന് വസതി അനുവദിക്കുന്നത്. തിരുവനന്തപുരം തൈക്കാട് വിലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392-ാം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍കാര്‍ വാടകക്ക് എടുത്തത്. 85,000 രൂപയാണ് വീടിന്റെ പ്രതിമാസ വാടക.
Aster mims 04/11/2022

Minister | മന്ത്രി സജി ചെറിയാന് ആഡംബര വസതി അനുവദിച്ചു; പ്രതിമാസ വാടക 85,000 രൂപ

ഔട് ഹൗസ് ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള വസതിയാണിത്. ഒരു വര്‍ഷം വാടകയിനത്തില്‍ മാത്രം 10.20 ലക്ഷം ആകും. വൈദ്യുതി ചാര്‍ജ്, വാടര്‍ ചാര്‍ജ് എന്നിവ ഇതിന് പുറമേയാണ്. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ഇതിനും ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് റിപോര്‍ട്.

ഔദ്യോഗിക വസതിയായി സര്‍കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തത് കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സര്‍കാര്‍ നല്‍കുന്ന വിശദികരണം. ചീഫ് വിപിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ് താമസിക്കുന്നത്.

Keywords: Minister Saji Cherian given a luxury residence; 85,000 per month rent, Thiruvananthapuram, News, Politics, House, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia