Maintenance of roads | റണിംഗ് കോണ്‍ട്രാക്റ്റ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ചെകിംഗ് ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ റണിംഗ് കോണ്‍ട്രാക്റ്റ് (Running Contract) ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു ചെകിംഗ് ടീമി(Checking Team) നെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീം ഈ മാസം 20 മുതല്‍ പരിശോധന ആരംഭിക്കും.

Maintenance of roads | റണിംഗ് കോണ്‍ട്രാക്റ്റ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ചെകിംഗ് ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനാ മാനദണ്ഡങ്ങളും തീരുമാനിച്ചു. മൂന്നു ലക്ഷം കിലോമീറ്റര്‍ റോഡാണ് കേരളത്തിലുള്ളത്. ഇതില്‍ 30000 കിലോമീറ്റര്‍ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇത് മികച്ച നിലയില്‍ പരിപാലിക്കുകയാണ് ലക്ഷ്യം.

കാലാവസ്ഥ മാത്രമല്ല റോഡ് തകര്‍ചയ്ക്ക് കാരണം. പല കാരണങ്ങളില്‍ ഒന്ന് മാത്രമാണ് കാലാവസ്ഥ. തെറ്റായ പ്രവണതകളും റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതിനെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും റോഡിനെ ബാധിക്കുന്നു. ഇതിനെതിരെ നിര്‍മാണ രീതികളില്‍ മാറ്റം വരുത്തും. ഇതിനായി ക്ലൈമറ്റ് സെല്‍ രൂപീകരിച്ച് കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ചുള്ള നിര്‍മാണ രീതികളെക്കുറിച്ച് ആലോചിക്കാന്‍ കേരള ഹൈവെ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിനെ (KHRI) ചുമതലപ്പെടുത്തിക്കഴിഞ്ഞു. അതനുസരിച്ചുള്ള ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് നടക്കും. സെമിനാറിലെ ചര്‍ചകള്‍ ഇതിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരിപാലന കാലാവധിയുള്ള റോഡുകളില്‍ പച്ച ബോര്‍ഡുകളും റണിംഗ് കോണ്‍ട്രാക്ട് ഉള്ള റോഡുകളില്‍ നീല ബോര്‍ഡും സ്ഥാപിക്കും. തെറ്റായി പണമുണ്ടാക്കി ശീലിച്ചവര്‍ ഈ ബോര്‍ഡുകള്‍ കണ്ട് ഞെട്ടുന്ന സ്ഥിതിയുണ്ടാവും. 2025 ഓടെ കാസര്‍കോട് തിരുവനന്തപുരം ദേശിയപാതാ വികസനം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ ഡിസൈന്‍ പ്രശ്നമാണെന്ന രാഹുല്‍ ഗാന്ധിയുടെ വാദം ന്യായമാണ്. പോസിറ്റീവാണത്. പരമ്പരാഗത റോഡുകളാണ് കേരളത്തിലേത് അവയുടെ ഡിസൈന്‍ മാറണം. അതാണ് കിഫ് ബി ഏറ്റെടുത്ത റോഡുകളില്‍ നടപ്പിലാക്കുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശങ്ങള്‍ സമര്‍പിച്ചാല്‍ ചര്‍ചയ്ക്ക് തയാറാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Keywords: Minister Riyaz promises good maintenance of roads, Kannur, News, Politics, Road, Minister, Trending, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia