Controversy | ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും; ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും ക്രമസമാധാനച്ചുമതലയുള്ള അഡീഷണല്‍ ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനുമെതിരായ പി.കെ.അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്ന് പറഞ്ഞ റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതു പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുന്ന നിലപാടുണ്ടാകില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതു പോലെ, തെറ്റ് ആര് പറഞ്ഞാലും തെറ്റിനോട് ഒരുതരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷം കൈക്കൊള്ളുക എന്നും ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും റിയാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടലുകളേക്കുറിച്ചും, നടപടി മുഖ്യമന്തിയുടെ ഓഫീസിനും ബാധകമാണോയെന്നതു സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.
2016ന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ് എന്നാല്‍ എല്‍ഡിഎഫ് വന്നശേഷം ജനകീയ പൊലീസിങ് സംവിധാനം നിലവില്‍ വന്നുവെന്നും പൊതു അംഗീകാരം പൊലീസിന് ലഭിച്ചുവെന്നും റിയാസ് പറഞ്ഞു.
കേരള പൊലീസ് സംവിധാനം ആകെ മോശമാണെന്ന് പറയാനാകില്ലെന്നും എല്‍ഡിഎഫ് വരുംമുന്‍പ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാമെന്നും പല പ്രവൃത്തികളിലും ഇടനിലക്കാരായി പൊലീസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. തെറ്റിനെ ശരിയായ അര്‍ഥത്തില്‍ വിലയിരുത്തി നല്ല നിലയിലുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
പി വി അന്‍വര്‍ ഉന്നയിച്ച പരാതിയെല്ലാം സിപിഐഎം പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സി.പി.എമ്മില്‍ വ്യാപകമായ സ്വീകാര്യതയാണ് ലഭിക്കുന്നത്.
#MinisterRiyas #KeralaPolitics #ADGPAllegations #KeralaPolice #LDF #PoliticalResponse