Minister | കണ്ണൂരില്‍ നിന്നും ലഭിച്ച നിധി കുംഭങ്ങള്‍ പുരാവസ്തുവകുപ്പ് വിദഗ്ധര്‍ പരിശോധിച്ചതിനുശേഷം സംരക്ഷിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

 
Minister Ramachandran Kadannappalli says treasure amulets received from Kannur will be preserved after being examined by the experts of the Department of Archaeology, Kannur, News, Ramachandran Kadannappalli, Treasure amulets, Department of Archaeology, Kerala News
Minister Ramachandran Kadannappalli says treasure amulets received from Kannur will be preserved after being examined by the experts of the Department of Archaeology, Kannur, News, Ramachandran Kadannappalli, Treasure amulets, Department of Archaeology, Kerala News

Photo Credit: Facebook / Ramachandran Kadannappalli

അതിന്റെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല

കണ്ണൂര്‍: (KVARTHA) ജില്ലയിലെ  ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ (Sreekandapuram chengalai) നിന്നും കണ്ടെത്തിയ നിധി ശേഖരം (Treasure trove) തിരുവനന്തപുരത്തു (Thiruvananthapuram) നിന്നുമെത്തുന്ന പുരാവസ്തു വിദഗ്ധ സംഘം (Group of Archaeologists) പരിശോധിക്കുമെന്ന് (Examined) മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി (Minister Ramachandran Kadnapallali). കണ്ണൂരില്‍ (Kannur) മാധ്യമ (Media) പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ റവന്യു വകുപ്പിന്റെ (Revenue Dept) കയ്യിലാണ് കണ്ടെത്തിയ വസ്തുക്കള്‍ ഉള്ളത്. 


ഇത് പരിശോധിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശേഖരം പുരാവസ്തുവാണെന്ന്  കണ്ടെത്തിയാല്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും, നിലവില്‍ അതിന്റെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഏതാണ്ട് നൂറുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ സ്ഥലമാണെന്ന് ഉടമ താജുദ്ദീന്‍ അറിയിച്ചു.

1970-കളിലാണ് സ്ഥലം തങ്ങളുടെ പേരില്‍ കൈമാറി കിട്ടിയതെന്ന് താജുദ്ദീന്‍ പറഞ്ഞു. പിതാവിന്റെ കാലംമുതല്‍ കൈമാറ്റം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും ആര്‍കിയോളജി ഉദ്യോഗസ്ഥരെത്തിയാല്‍ നിധി പരിശോധിക്കുമെന്നു ശ്രീകണ്ഠാപുരം പൊലീസ് അറിയിച്ചു.


പുരാതന കച്ചവട കേന്ദ്രമായിരുന്നു ചെങ്ങളായിയെന്നും അവിടെയുള്ള നിധി കുംഭത്തില്‍ നിന്നും കിട്ടിയ ആഭരണങ്ങള്‍ക്ക് മുന്നൂറുവര്‍ഷക്കാലത്തെ പഴക്കമുളളതായി സംശയിക്കുന്നുവെന്നും ചരിത്ര അധ്യാപകനായ ഡോ.പിജെ വിന്‍സെന്റ് അറിയിച്ചു. അവിടെ നിന്നും കിട്ടിയ വെളളി നാണയങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മിക്ക ക്ഷേത്രങ്ങളിലും തറവാട്ടുകളിലും നിധി കുംഭങ്ങളാക്കി കുഴിച്ചിട്ടിരിക്കാമെന്ന പ്രാദേശിക പ്രചാരണം നേരത്തെയുണ്ടായിരുന്നു. നിധിയുടെ കാര്യത്തില്‍ പുരാവസ്തുവകുപ്പിന് ഏറെയൊന്നും ചെയ്യാനില്ല. 1968-ലെ നിയമപ്രകാരം കണ്ടെത്തിയ നിധികുംഭത്തെ ഇപ്പോള്‍ റവന്യൂവകുപ്പാണ് സൂക്ഷിക്കുന്നത്.  അതിന് മുന്നൂറുവര്‍ഷക്കാലത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുരാവസ്തു സംരക്ഷിക്കുകയുളളൂവെന്നാണ് സൂചന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia