R Bindu | കുട്ടികളുടെ ജിജ്ഞാസ കുത്തിക്കെടുത്തുന്ന നടപടി അധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കരുതെന്ന് മന്ത്രി ആര്‍ ബിന്ദു
Jul 15, 2023, 20:44 IST
മട്ടന്നൂര്‍: (www.kvartha.com) കുട്ടികളുടെ ജിജ്ഞാസ കുത്തിക്കെടുത്തുന്ന യാതൊരു നടപടിയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ചാവശ്ശേരി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ മൂന്ന് കോടി രൂപ കിഫ് ബി ഫന്‍ഡ് ഉപയോഗിച്ച് നിര്‍മിച്ച 13 ക്ലാസ് മുറികളുള്ള കെട്ടിടം, അടുക്കള, ഭക്ഷണശാല, സ്റ്റേജ് എന്നിവയുടെ ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജിജ്ഞാസയാണ് അറിവിലേക്കുള്ള വഴി ത്വരിതമാക്കുന്നത്. മികച്ച അറിവുകള്‍ നേടുന്നവരായി കുഞ്ഞുങ്ങള്‍ മാറണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാലയങ്ങളുടെ അകാഡമികവും ഭൗതികവുമായ സാഹചര്യത്തെ മെച്ചപ്പെടുത്തി. നാളേക്കുളള ആസ്തിയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നടത്തുന്ന നിക്ഷേപം.
ഇ എം എസ് സര്‍കാറിന്റെ കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതായിരുന്നു നയമെങ്കില്‍ ഇന്ന് ഗുണമേന്മയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് സര്‍കാര്‍ നടത്തുന്നത്. നാളെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരായി കുഞ്ഞുങ്ങള്‍ മാറണം. അതാണ് വിജ്ഞാന സമൂഹം എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇന്‍കെല്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സക്കീര്‍ റിപോര്‍ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, എ കെ രവീന്ദ്രന്‍, കെ സുരേഷ്, പി കെ ബല്‍കീസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി ശശി, വി പുഷ്പ, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, എസ് എസ് കെ പ്രതിനിധി തുളസി, പ്രിന്‍സിപല്‍ ചുമതലയുള്ള വി എസ് വിനോദ്, ഹെഡ്മാസ്റ്റര്‍ ഹരീന്ദ്രന്‍ കൊയിലോടന്‍, പി ടി എ പ്രസിഡന്റ് വി രാജീവന്‍, മദര്‍ പിടിഎ പ്രസിഡന്റ് എം ശ്രീന, സ്റ്റാഫ് സെക്രടറി വി വി വിനോദ് കുമാര്‍ വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജിജ്ഞാസയാണ് അറിവിലേക്കുള്ള വഴി ത്വരിതമാക്കുന്നത്. മികച്ച അറിവുകള്‍ നേടുന്നവരായി കുഞ്ഞുങ്ങള്‍ മാറണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാലയങ്ങളുടെ അകാഡമികവും ഭൗതികവുമായ സാഹചര്യത്തെ മെച്ചപ്പെടുത്തി. നാളേക്കുളള ആസ്തിയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നടത്തുന്ന നിക്ഷേപം.
ഇ എം എസ് സര്‍കാറിന്റെ കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതായിരുന്നു നയമെങ്കില്‍ ഇന്ന് ഗുണമേന്മയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് സര്‍കാര്‍ നടത്തുന്നത്. നാളെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരായി കുഞ്ഞുങ്ങള്‍ മാറണം. അതാണ് വിജ്ഞാന സമൂഹം എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
Keywords: Minister R Bindu inaugurated Chavakkad govt higher secondary school building, Kannur, News, Education, Minister R Bindu, Inauguration, Parents, Teachers, Advice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.