Dance Video | 'എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷം'; കര്‍ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്ത് മന്ത്രി ഡോ. ആര്‍ ബിന്ദു, വൈറലായി വീഡിയോ
Aug 18, 2022, 11:04 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കര്‍ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു. തന്റെ ഫേസ്ബുക് പേജിലൂടെ മന്ത്രി നൃത്ത വീഡിയോ പുറത്തുവിട്ടത്. തൃശൂരിലെ ഇരിങ്ങാലക്കുട കാട്ടൂര്‍ ഗ്രാമപഞ്ചായതിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സിഡിഎസ് അംഗങ്ങള്‍ക്കൊപ്പം മന്ത്രി ചുവടുവച്ചത്.
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് അവര്‍ രണ്ട് മിനുടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുറിച്ച വാചകങ്ങളിലൊന്ന്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..
കര്‍ഷകദിനത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോള്‍ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. പകുതിയില്‍ നിര്‍ത്താനും സമ്മതിച്ചില്ല.
എന്തായാലും കര്‍ക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവര്‍ പാടിയാടുന്നത്.
പങ്കു കൊള്ളാതെങ്ങനെ!- മന്ത്രി ഫേസ്ബുകില്‍ കുറിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Facebook,Social-Media,Minister,Dance,Top-Headlines, Minister R Bindu dances with kudumbasree workers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

