Controversy | എന്റെ ഉമ്മയ്ക്ക് 5 സഹോദരങ്ങളാണ് ഉള്ളത്, ഇപ്പോള്‍ പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്, അതും ഇതുവരെ നേരില്‍ കാണുകയോ, ഫോണില്‍ സംസാരിക്കുകയോ ചെയ്യാത്ത ഒരാള്‍; പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Mar 24, 2023, 17:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് മന്ത്രി റിയാസെന്നും ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ നേരില്‍ കാണുകയോ, ഫോണില്‍ സംസാരിക്കുകയോ ചെയ്യാത്ത അമ്മാവനെയാണ് കിട്ടിയിരിക്കുന്നതെന്നാണ് റിയാസിന്റെ പരിഹാസം. ഞാന്‍ ഇതുവരെയും നേരില്‍ കാണാത്ത, ഫോണില്‍ പോലും സംസാരിക്കാത്ത ഒരു വ്യക്തിയുടെ സഹോദരിയുടെ മകനാണ് ഞാന്‍ എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരങ്ങളാണ് ഉള്ളത്. ഇപ്പോള്‍ പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. അതും നമ്മള്‍ ഫോണില്‍ പോലും സംസാരിക്കാത്ത ഒരു അമ്മാവനെ. പണ്ട് ജയന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. ജയനും നസീറും ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് പിരിയേണ്ടി വരുന്നു. പക്ഷേ വിഷുവിന് പടക്കം പൊട്ടിച്ചപ്പോഴോ മറ്റോ ഉള്ള പൊള്ളല്‍ കയ്യിലുണ്ടാകും. പിന്നീട് സ്റ്റണ്ടിനിടയില്‍ കണ്ടുമുട്ടുമ്പോള്‍ ഈ പാടു കാണും. അപ്പോള്‍ ബാബു, ഗോപി എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ എന്നെങ്കിലും കാണുമ്പോള്‍ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കാം എന്നും റിയാസ് പറഞ്ഞു.
പറയുന്നവര്‍ പറയട്ടെയെന്നും എല്ലാ കാര്യത്തിനും മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയം കാണുകയുള്ളൂവെന്നും റിയാസ് വ്യക്തമാക്കി. 'ജനാധിപത്യ രാജ്യത്തില്‍ എന്തും പറയാം. പക്ഷേ അതില്‍ പറയുന്നതിന്റെ നിലവാരം അളക്കാനും ഏതു സ്വീകരിക്കണമെന്നു നിശ്ചയിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതു ഞാന്‍ പറഞ്ഞാലും അങ്ങനെയാണ്, മറ്റാരെങ്കിലും പറഞ്ഞാലും അങ്ങനെയാണ്.
അതുകൊണ്ട് ഒന്നും പറയരുതേ, എനിക്കത് പ്രയാസമാകും എന്നു പറഞ്ഞ് കരയുന്നവരല്ല ഞങ്ങള്‍. തിരിച്ചും ചില കാര്യങ്ങള്‍ ഇതേ അര്‍ഥത്തില്‍ അല്ലെങ്കിലും പറയുന്നവരാണ്. രാഷ്ട്രീയമായാണ് കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിക്കുന്നില്ല' എന്നും മന്ത്രി വ്യക്തമാക്കി.
വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നു ഫാരിസ് അബൂബക്കര്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഇന്‍ഡ്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആദായനികുതി യൂനിറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 73 ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഫാരിസിനെയും മന്ത്രി റിയാസിനെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍.
Keywords: Minister PA Mohammed Riyas on Faris Abubakar Controversies, Thiruvananthapuram, News, Politics, Controversy, Allegation, Minister, Kerala.
ഇതുവരെ നേരില്‍ കാണുകയോ, ഫോണില്‍ സംസാരിക്കുകയോ ചെയ്യാത്ത അമ്മാവനെയാണ് കിട്ടിയിരിക്കുന്നതെന്നാണ് റിയാസിന്റെ പരിഹാസം. ഞാന്‍ ഇതുവരെയും നേരില്‍ കാണാത്ത, ഫോണില്‍ പോലും സംസാരിക്കാത്ത ഒരു വ്യക്തിയുടെ സഹോദരിയുടെ മകനാണ് ഞാന്‍ എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരങ്ങളാണ് ഉള്ളത്. ഇപ്പോള്‍ പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. അതും നമ്മള്‍ ഫോണില്‍ പോലും സംസാരിക്കാത്ത ഒരു അമ്മാവനെ. പണ്ട് ജയന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. ജയനും നസീറും ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് പിരിയേണ്ടി വരുന്നു. പക്ഷേ വിഷുവിന് പടക്കം പൊട്ടിച്ചപ്പോഴോ മറ്റോ ഉള്ള പൊള്ളല്‍ കയ്യിലുണ്ടാകും. പിന്നീട് സ്റ്റണ്ടിനിടയില്‍ കണ്ടുമുട്ടുമ്പോള്‍ ഈ പാടു കാണും. അപ്പോള്‍ ബാബു, ഗോപി എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ എന്നെങ്കിലും കാണുമ്പോള്‍ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കാം എന്നും റിയാസ് പറഞ്ഞു.
പറയുന്നവര്‍ പറയട്ടെയെന്നും എല്ലാ കാര്യത്തിനും മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയം കാണുകയുള്ളൂവെന്നും റിയാസ് വ്യക്തമാക്കി. 'ജനാധിപത്യ രാജ്യത്തില്‍ എന്തും പറയാം. പക്ഷേ അതില്‍ പറയുന്നതിന്റെ നിലവാരം അളക്കാനും ഏതു സ്വീകരിക്കണമെന്നു നിശ്ചയിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതു ഞാന്‍ പറഞ്ഞാലും അങ്ങനെയാണ്, മറ്റാരെങ്കിലും പറഞ്ഞാലും അങ്ങനെയാണ്.
വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നു ഫാരിസ് അബൂബക്കര്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഇന്‍ഡ്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആദായനികുതി യൂനിറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 73 ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഫാരിസിനെയും മന്ത്രി റിയാസിനെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍.
Keywords: Minister PA Mohammed Riyas on Faris Abubakar Controversies, Thiruvananthapuram, News, Politics, Controversy, Allegation, Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

