മികവുറ്റ ഖാദി ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി തിലോത്തമന്‍
Aug 6, 2017, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 06/08/2017) ഖാദി- കൈത്തറി മേഖലയിലെ മികവുറ്റ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. ഈ മേഖലയിലെ മേല്‍ത്തരം ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍. ഇവ സംസ്ഥാനത്തു തന്നെ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ ബോര്‍ഡും പ്രോജക്ടും സംയുക്തമായി നടത്തുന്ന ഈ വര്‍ഷത്തെ ഖാദി ഓണംബക്രീദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ലോകപ്രസിദ്ധമായിരുന്ന നമ്മുടെ കൈത്തറി മേഖലയെ തളര്‍ത്തിയത് ബ്രിട്ടീഷുകാരുടെ നയമാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇന്നും പരിമിതമായ വേതനമാണ് ഖാദികൈത്തറി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്. എങ്കിലും ഈ മേഖലയില്‍ മിനിമം വേതനം ഉറപ്പു നല്കുന്ന എക സംസ്ഥാനമാണ് കേരളം. ഖാദി കൈത്തറി മേഖലയെ വളര്‍ത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നയമാണ് സര്‍ക്കാരിന്‍േറത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി വസ്ത്രം നല്കാനുള്ള തീരുമാനം അത്തരത്തിലൊന്നായിരുന്നു.
നല്ല തൊഴില്‍ മേഖലയായിട്ടും സംസ്ഥാനത്ത് ചേര്‍ത്തലയിലും കോട്ടയത്തും ആരംഭിച്ച സില്‍ക്ക് റെയറിംഗ് യൂണിറ്റുകള്‍ക്ക് പിടിച്ചുനില്ക്കാനായില്ല. ഇത്തരമൊരു അവസ്ഥ മാറ്റി മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്ന കലൂര്‍ ഖാദി ടവേഴ്സിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നശേഷം ഖാദി ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ അഞ്ചു ശതമാനം നികുതി ഒഴിവാക്കാനായി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ സൗമിനി ജയില്‍ പങ്കെടുത്തു. ഹൈബി ഈഡന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി നഗരസഭ കൗണ്‍സിലര്‍ എം.ജി.അരിസ്റ്റോട്ടില്‍, കെ.വി.ഐ.സി ഡയറക്ടര്‍ ഐ.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ, ഖാദി ഫെഡറേഷന്‍ സെക്രട്ടറി കെ.പി.ഗോപാലപൊതുവാള്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ റിബേറ്റ് ലഭിക്കും. കൂടാതെ സ്വര്‍ണ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം 10 പവനും, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് അഞ്ച് പവന്‍ വീതവും, മൂന്നാം സമ്മാനം 28 പേര്‍ക്ക് ഒരു പവന്‍ വീതം (ഓരോ ജില്ലയ്ക്കും രണ്ട് വീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുളള സില്‍ക്ക് സാരികളും സമ്മാനമായി ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kochi, Kerala, State, Import, History, School, GST, Khadi fest, Minister P. Thilothaman inaugurates Onam-Bakrid Khadi Festival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.