Statement | മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറണമെന്ന് മന്ത്രി പി പ്രസാദ്
● പശ്ചിമഘട്ടത്തെ കുറിച്ച് പറയുന്നത് ദുരന്തമുണ്ടാകുമ്പോള്‍ മാത്രം
● പ്രകൃതിക്ക് വേണ്ടി സമ്മര്‍ദം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം
● ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ മാത്രം മാധവ് ഗാഡ് ഗിലിന്റെ അടുത്തേക്ക് ഓടുന്നു
● നമ്മുടെ ആരോഗ്യം പ്രകൃതിയുടെ നിലനില്‍പ്പ്
കൊച്ചി: (KVARTHA) മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറണമെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇറങ്ങരുതെന്നും മന്ത്രി പി പ്രസാദ്. പ്രകൃതിക്ക് വേണ്ടി സമ്മര്‍ദം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാലാരിവട്ടം റിനൈ കൊളോസിയം ഹാളില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ദുരന്തമുണ്ടാകുമ്പോള്‍ മാത്രം പശ്ചിമഘട്ടത്തെ കുറിച്ചു പറയുകയാണ് നമ്മള്‍. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ മാത്രം നാം മാധവ് ഗാഡ് ഗിലിന്റെ അടുത്തേക്ക് ഓടുകയാണ്. നമ്മുടെ ആരോഗ്യം പ്രകൃതിയുടെ നിലനില്‍പ്പ് കൂടിയാണ്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്തുണ നല്‍കിയതും നമ്മുടെ മാധ്യമങ്ങളാണ്. നവോത്ഥാന മൂല്യങ്ങള്‍ പോക്കറ്റിടിച്ചു പോകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ജീവിച്ചു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ആര്‍ ഗോപകുമാര്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ എംകെ സാനു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ രാജന്‍ എന്നിവരെ മന്ത്രി പി പ്രസാദ് പൊന്നാടയണിയിച്ച് ആദരിച്ചു. മുന്‍ പി എസ് സി ചെയര്‍മാന്‍ എസ് രാധാകൃഷ്ണന്‍, സംവിധായകന്‍ വിനയന്‍, കിരണ്‍ ബാബു തുടങ്ങിയര്‍ സംസാരിച്ചു.
#KeralaMedia #VoiceOfVoiceless #MinisterPPrasad #EnvironmentalResponsibility #KeralaPolitics #PressConference