ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Sep 23, 2021, 19:31 IST
തിരുവനന്തപുരം: (www.kvartha.com 23.09.2021) ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് മാലിന്യസംസ്‌കരണ മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോര്‍പറേഷനുകളെയും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവയ്ക്കുന്നത് ഹരിതകര്‍മസേനയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രീയമായ ഖര ദ്രവമാലിന്യ പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ശുചിത്വം, വെളിയിട വിസര്‍ജ്യമുക്ത ഗ്രാമം എന്നീ നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 100 ദിവസത്തില്‍ ഒരു ലക്ഷം സോക്പിറ്റുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.
നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടെറി ശാരദ മുരളീധരന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Minister MV Govindan Master says the activities of Haritha Karmasena should be expanded, Thiruvananthapuram, News, Politics, Minister, Inauguration, Celebration, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.