തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ ദായകരായി ഉയരണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.08.2021) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴില്‍ ദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

1000 ജനസംഖ്യയില്‍ അഞ്ചുപേര്‍ക്ക് എന്ന രീതിയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കണമെന്ന് പറഞ്ഞ മന്ത്രി പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസിലാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ ദായകരായി ഉയരണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവര്‍ഷം നവകേരള നിര്‍മാണത്തിനുള്ള കര്‍മപദ്ധതിയാണ് സംസ്ഥാന സര്‍കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണമെന്നും അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

2021-22 വാര്‍ഷിക പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം. സമ്പൂര്‍ണ ശുചിത്വ യജ്ഞം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണ-നിര്‍വഹണ കാര്യങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Keywords:  Minister MV Govindan Master says local self-government institutions should be created as employers, Thiruvananthapuram, News, Government-employees, Minister, Meeting, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia