Floating bridge | സഞ്ചാരികളെ ഇതിലെ വരൂ; മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ ഫ്ലോടിങ് ബ്രിഡ്ജ് ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് തുറന്ന് കൊടുക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) വിനോദ സഞ്ചാരികള്‍ക്ക് തിരമാലകള്‍ക്ക് മുകളിലൂടെ ഒഴുകിനടക്കാനും, കടലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാഹസിക ടൂറിസത്തിന് മുതല്‍ക്കൂട്ടായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ ഫ്ലോടിങ് ബ്രിഡ്ജ് പൂര്‍ത്തിയായി. ബീചിന്റെ തെക്കേ അറ്റത്താണ് 100 മീറ്റര്‍ നീളത്തില്‍ ഫ്ലോടിങ് ബ്രിഡ്ജ് നിര്‍മിച്ചത്. പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികള്‍ക്ക് നില്‍ക്കാനായി പ്ലാറ്റ്ഫോമുമുണ്ട്. കൈവരികളും സ്ഥാപിച്ചു. ധര്‍മടം തുരുത്തിന്റെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാനും ഇതിലൂടെ കഴിയും.
             
Floating bridge | സഞ്ചാരികളെ ഇതിലെ വരൂ; മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ ഫ്ലോടിങ് ബ്രിഡ്ജ് ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് തുറന്ന് കൊടുക്കും

തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പാലം താഴ്ന്നുയരുന്നത് സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. ഉന്നതഗുണനിലവാരമുള്ള റബറും പ്ലാസ്റ്റിക് സംയുക്തങ്ങളുമുപയോഗിച്ച് ഏകദേശം ഒരുകോടി രൂപയോളം ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരേസമയം 100 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജി എസ് ടി ഉള്‍പെടെ 120 രൂപയാണ് പ്രവേശന ഫീസ്. പാലത്തില്‍ കയറുന്നവര്‍ക്ക് ലൈഫ് ജാകറ്റ് നല്‍കും. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വാടര്‍ സ്‌പോര്‍ട്സില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിവരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.

മലപ്പുറത്തെ തൂവല്‍തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയാണ് പാലം നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Travel & Tourism, Tourism, Inauguration, Minister, Minister Muhammad Riyas, Muzhapilangad Drive-in Beach, Minister Muhammad Riyas to inaugurate floating bridge at Muzhapilangad Drive-in Beach on Saturday.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia