Muhammad Riaz | കണ്ണൂരില്‍ ദേശാഭിമാനം ജ്വലിപ്പിച്ച് സ്വാതന്ത്ര്യദിനാഘോഷം, മതസാഹോദര്യത്തിന് നേരെയുളള വെല്ലുവിളികള്‍ നേരിടണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Aug 15, 2023, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വൈവിധ്യങ്ങളില്ലെങ്കില്‍ ഇന്‍ഡ്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗന്‍ഡില്‍ ദേശീയപതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ വ്യത്യാസമില്ലാതെ ഇന്‍ഡ്യന്‍ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നാം എടുക്കുന്ന പ്രതിജ്ഞ.
ആ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്‍ഡ്യ ഇന്‍ഡ്യയായി നിലനില്‍ക്കുമോ എന്ന ആശങ്ക ചില ചെയ്തികളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് വര്‍ത്തമാനകാലം. നമ്മുടെ ഇന്‍ഡ്യയായി നിലനിര്‍ത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. മൂല്യങ്ങളില്‍ പരമപ്രധാനമാണ് മതസാഹോദര്യം. ചുറ്റും ഉയരുന്ന വെല്ലുവിളികള്‍ നാം ഓരോരുത്തരേയും ഓര്‍മപ്പെടുത്തുന്നത് അതാണ്.
ജനങ്ങളുടെ ഐക്യത്തിനും മതസാഹോദര്യത്തിനും ലഭ്യമായ സമ്മാനം കൂടിയാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യം. വിവിധ ധാരകള്‍ കൂടിച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരം. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടം. ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ആ പോരാട്ടത്തെ നാം നെഞ്ചേറ്റി.
ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ വ്യവസ്ഥിതി എന്നിവയില്‍ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ദേശീയസ്വതന്ത്ര്യസമര പ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ മുന്നോട്ടു പോയിട്ടുള്ളത്. ഈ മൂല്യങ്ങളില്‍ ഉറച്ച നിലപാടുകളാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കിയിട്ടുള്ളത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്‍ഡ്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
പരേഡില്‍ പൊലീസ്, എക്‌സൈസ്, ജയില്‍, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍, ജൂനിയര്‍, എസ് പി സി, സ്‌കൗട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് ആണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് പെണ്‍കുട്ടികള്‍ എന്നിവര്‍ അണിനിരന്നു. കണ്ണൂര്‍ ഡി എസ് സി സെന്ററിന്റെ നേതൃത്വത്തില്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്‍ഡ്യന്‍ എച് എസ് എസ്, കടമ്പൂര്‍ എച് എസ് എസ് എന്നിവര്‍ ബാന്‍ഡ് മേളവുമായി പരേഡിന് താളം പകര്‍ന്നു.
ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് അയോടന്‍ പരേഡ് കമാന്‍ഡന്റും കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ടേഴ്‌സ് എസ് ഐ ധന്യ കൃഷ്ണന്‍ പരേഡ് അസിസ്റ്റന്റ് കമാന്‍ഡന്റുമായി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി ഹേമലത, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരേഡില്‍ സേനാ വിഭാഗത്തില്‍ കണ്ണൂര്‍ റൂറല്‍, എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എസ് പി സി വിഭാഗത്തില്‍ കൂടാളി എച് എസ് എസ്, സകൗട് വിഭാഗത്തില്‍ സെന്റ് മൈകിള്‍സ് ആംഗ്ലോ ഇന്‍ഡ്യന്‍ എച് എസ് എസ്, ഗൈഡ്‌സ് വിഭാഗത്തില്‍ എസ് എന്‍ ട്രസ്റ്റ് എച് എസ് എസ് തോട്ടട, ജൂനിയര്‍ റെഡ് ക്രോസ് ബോയ്‌സ് വിഭാഗത്തില്‍ കാടാച്ചിറ എച് എസ് എസ്, ജൂനിയര്‍ റെഡ് ക്രോസ് ഗേള്‍സ് വിഭാഗത്തില്‍ ജി വി എച് എസ് എസ് പയ്യാമ്പലം എന്നിവര്‍ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. മികച്ച പ്ലാറ്റൂണുകള്‍ക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി. തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും അരങ്ങേറി.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ വ്യത്യാസമില്ലാതെ ഇന്‍ഡ്യന്‍ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നാം എടുക്കുന്ന പ്രതിജ്ഞ.
ആ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്‍ഡ്യ ഇന്‍ഡ്യയായി നിലനില്‍ക്കുമോ എന്ന ആശങ്ക ചില ചെയ്തികളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് വര്‍ത്തമാനകാലം. നമ്മുടെ ഇന്‍ഡ്യയായി നിലനിര്‍ത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. മൂല്യങ്ങളില്‍ പരമപ്രധാനമാണ് മതസാഹോദര്യം. ചുറ്റും ഉയരുന്ന വെല്ലുവിളികള്‍ നാം ഓരോരുത്തരേയും ഓര്‍മപ്പെടുത്തുന്നത് അതാണ്.
ജനങ്ങളുടെ ഐക്യത്തിനും മതസാഹോദര്യത്തിനും ലഭ്യമായ സമ്മാനം കൂടിയാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യം. വിവിധ ധാരകള്‍ കൂടിച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരം. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടം. ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ആ പോരാട്ടത്തെ നാം നെഞ്ചേറ്റി.
ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ വ്യവസ്ഥിതി എന്നിവയില്‍ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ദേശീയസ്വതന്ത്ര്യസമര പ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ മുന്നോട്ടു പോയിട്ടുള്ളത്. ഈ മൂല്യങ്ങളില്‍ ഉറച്ച നിലപാടുകളാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കിയിട്ടുള്ളത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്‍ഡ്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
പരേഡില്‍ പൊലീസ്, എക്‌സൈസ്, ജയില്‍, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍, ജൂനിയര്‍, എസ് പി സി, സ്‌കൗട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് ആണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് പെണ്‍കുട്ടികള്‍ എന്നിവര്‍ അണിനിരന്നു. കണ്ണൂര്‍ ഡി എസ് സി സെന്ററിന്റെ നേതൃത്വത്തില്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്‍ഡ്യന്‍ എച് എസ് എസ്, കടമ്പൂര്‍ എച് എസ് എസ് എന്നിവര്‍ ബാന്‍ഡ് മേളവുമായി പരേഡിന് താളം പകര്‍ന്നു.
ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് അയോടന്‍ പരേഡ് കമാന്‍ഡന്റും കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ടേഴ്‌സ് എസ് ഐ ധന്യ കൃഷ്ണന്‍ പരേഡ് അസിസ്റ്റന്റ് കമാന്‍ഡന്റുമായി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി ഹേമലത, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Minister Muhammad Riaz wants to face challenges against religious brotherhood, Kannur, News, Minister Muhammad Riaz, Independence Day, Flag, Religion, Police, Collector, SPC, Trophy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.