Mahe Bypass | മാഹി ബൈപാസ് അടുത്ത വര്‍ഷം ജനുവരിയോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


തലശേരി: (KVARTHA) മാഹി ബൈപാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേശീയ പാതാ വികസന പുരോഗതി വിലയിരുത്തുവാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രവൃത്തി 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Mahe Bypass | മാഹി ബൈപാസ് അടുത്ത വര്‍ഷം ജനുവരിയോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റെയില്‍വെ ഭാഗത്തെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി ഒരു കാരണവശാലും പ്രവൃത്തി നീട്ടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ രണ്ട് സ്ട്രെചുകളിലെ പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വെങ്ങളം - രാമനാട്ടുകര റീചിലെയും അഴിയൂര്‍ - വെങ്ങളം റീചിലെയും പ്രവൃത്തി യോഗം പരിശോധിച്ചു. രണ്ടു റീചിലേയും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫ് ളൈ ഓവറുകളുടെ പ്രവൃത്തി സമയക്രമത്തിനനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തുവാനും മന്ത്രി നിര്‍ദേശിച്ചു.

പദ്ധതി പുരോഗതി സംബന്ധിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം തുടരും. മന്ത്രിക്കു പുറമെ വകുപ്പ് സെക്രടറി കെ ബിജു, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ദേശീയ പാതാ അതോറിറ്റി റീജിയനല്‍ ഓഫീസര്‍ ബി എല്‍ മീണ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Minister Muhammad Riaz says Mahe Bypass will be completed by January next year, Kannur, News, Mahe Bypass, Minister, Meeting, Railway, Collector, Fly Over, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia