SWISS-TOWER 24/07/2023

Mohammad Riaz | കേരളത്തിന് അനുയോജ്യം കെ റെയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേന്ദ്രസര്‍കാര്‍ പുതുതായി അനുവദിച്ച വന്ദേ ഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകളെന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധര്‍മ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Aster mims 04/11/2022

റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തില്‍ പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രസര്‍കാരിന്റെ കടമയാണ്. എത്രയോ കാലത്തിനു ശേഷം ഇത്തരം ഒരു ട്രെയിന്‍ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണ്. 

ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നവര്‍ക്ക് ഒപ്പമാണ് നമ്മളെല്ലാവരും. എന്നാല്‍ ചിലര്‍ എല്ലാ പ്രശ്നവും ഇതോടെ അവസാനിച്ചുവെന്ന  തരത്തില്‍ കൃത്രിമമായി സന്തോഷം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല. 

നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ല. ജനശതാബ്ദി എക്സ്പ്രസിന്റെ വേഗത്തില്‍ മാത്രമേ വന്ദേ ഭാരതിന് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയൂ. യഥാര്‍ഥ വേഗത്തില്‍ സഞ്ചരിക്കണമെങ്കില്‍ നിലവിലുള്ള പാതയിലെ 600 ലധികം വളവുകള്‍ നികത്തേണ്ടതുണ്ട്. നിലവിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാതെ ഭൂമി ഏറ്റെടുത്ത് ഈ അവസ്ഥ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ 10 മുതല്‍ 20 വര്‍ഷത്തിനുള്ളിലേ ഇത് സാധ്യമാകൂ. 

എന്നാല്‍ ഇത് നടപ്പാക്കാന്‍ ആവശ്യമായ സ്ഥിതി സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലില്ല. അതിനുവരുന്ന ചിലവ് കൂടി പരിശോധിക്കുമ്പോള്‍ അത് അതിഭീകരമായി മാറും. ദേശീയപാത വികസനം കൊണ്ട് മാത്രം നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ് സില്‍വര്‍ ലൈന്‍ എന്ന പദ്ധതി സംസ്ഥാന സര്‍കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 

സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മൂന്നു മിനുറ്റ് ഇടവിട്ട് ഒരു ട്രെയിന്‍ എന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും. ഇന്റര്‍സിറ്റി സംവിധാനം ഇടയ്ക്കിടെ കൊണ്ടുവരാന്‍ പറ്റും. വളരെ കുറഞ്ഞ സമയം കൊണ്ട് സില്‍വര്‍ ലൈനില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് എത്താന്‍ കഴിയും. 

Mohammad Riaz | കേരളത്തിന് അനുയോജ്യം കെ റെയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അതുകൊണ്ട് വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ സില്‍വര്‍ ലൈനിന് ഒരിക്കലും ബദല്‍ ആവില്ലെന്നത് യാഥാര്‍ഥ്യമാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66 ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അനിവാര്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Keywords:  Minister Mohammad Riaz says K Rail is suitable for Kerala, Kannur, News, Vande Bharath, Silver Line, Mohammad Riaz, Inauguration, Politics, Inter City, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia