Minister | തലശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Aug 5, 2023, 23:12 IST
കൂത്തുപറമ്പ്: (www.kvartha.com) തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട് വികസിപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തൊടീക്കളത്ത് പറഞ്ഞു.
ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി 2.57 കോടി രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൊടീക്കളം ചുവര്‍ചിത്ര മ്യൂസിയവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാടിന്റെ പ്രത്യേകത മതസാഹോദര്യമാണ്. ഏതു മതത്തില്‍പെട്ടവരായാലും പരസ്പര ബഹുമാനത്തോടെ ജീവിച്ചു മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു മതവും മത വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മത ആശയങ്ങളും മത സാഹോദര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മത സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ സന്ദേശം സമൂഹത്തില്‍ എത്തിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയും മതസൗഹാര്‍ദവും മതനിരപേക്ഷ മനസ്സുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യാന്തരതലത്തില്‍ തന്നെ പ്രശസ്തമായതാണ് തൊടീക്കളം ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം, അറക്കല്‍ കെട്ട്, കക്കുളങ്ങര മസ്ജിദ്, ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം, ചിറക്കക്കാവ്, പെരളശ്ശേരി ക്ഷേത്രം, ലോകനാര്‍കാവ്, വള്ളിയൂര്‍ക്കാവ്, ഓടത്തില്‍ പള്ളി, ഇല്ലിക്കുന്ന് സി എസ് ഐ ചര്‍ച്, പഴശ്ശി സ്മൃതിമണ്ഡപം തുടങ്ങി നിരവധി പൈതൃക തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി കെ സുധി വിശിഷ്ട സാന്നിധ്യമായി. കൂത്തുപറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡന്റ് ആര്‍ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് വി ബാലന്‍, വാര്‍ഡ് മെമ്പര്‍ എം ലീന, ടൂറിസം ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീനിവാസന്‍, പി ജിനീഷ്, പി സുധാകരന്‍, എം കെ സുധാകരന്‍, ചമ്പാടന്‍ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമിറ്റി അംഗങ്ങളായ സതീശന്‍ തില്ലങ്കേരി, പി ഉണ്ണികൃഷ്ണന്‍, പി കെ രാഗേഷ്, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ സി ജയേഷ്, ക്ഷേത്ര കമിറ്റി അംഗങ്ങളായ കെ വി ധര്‍മരാജന്‍, അംഗജന്‍ പറായി, ക്ഷേത്രം മാതൃസമിതി അംഗം എം കോമളവല്ലി എന്നിവര്‍ പങ്കെടുത്തു.
ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി 2.57 കോടി രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൊടീക്കളം ചുവര്‍ചിത്ര മ്യൂസിയവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാടിന്റെ പ്രത്യേകത മതസാഹോദര്യമാണ്. ഏതു മതത്തില്‍പെട്ടവരായാലും പരസ്പര ബഹുമാനത്തോടെ ജീവിച്ചു മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു മതവും മത വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മത ആശയങ്ങളും മത സാഹോദര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മത സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ സന്ദേശം സമൂഹത്തില്‍ എത്തിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയും മതസൗഹാര്‍ദവും മതനിരപേക്ഷ മനസ്സുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യാന്തരതലത്തില്‍ തന്നെ പ്രശസ്തമായതാണ് തൊടീക്കളം ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം, അറക്കല്‍ കെട്ട്, കക്കുളങ്ങര മസ്ജിദ്, ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം, ചിറക്കക്കാവ്, പെരളശ്ശേരി ക്ഷേത്രം, ലോകനാര്‍കാവ്, വള്ളിയൂര്‍ക്കാവ്, ഓടത്തില്‍ പള്ളി, ഇല്ലിക്കുന്ന് സി എസ് ഐ ചര്‍ച്, പഴശ്ശി സ്മൃതിമണ്ഡപം തുടങ്ങി നിരവധി പൈതൃക തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി കെ സുധി വിശിഷ്ട സാന്നിധ്യമായി. കൂത്തുപറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡന്റ് ആര്‍ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് വി ബാലന്‍, വാര്‍ഡ് മെമ്പര്‍ എം ലീന, ടൂറിസം ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീനിവാസന്‍, പി ജിനീഷ്, പി സുധാകരന്‍, എം കെ സുധാകരന്‍, ചമ്പാടന്‍ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Minister Mohammad Riaz says centers which are part of Thalassery heritage tourism project will be connected, Kannur, News, Minister Mohammad Riaz, Thalassery Heritage Tourism Project, Inauguration, Temple, Tourism, Church, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.