MB Rajesh | തൊഴിലുറപ്പ് പദ്ധതിയെ മാലിന്യ സംസ്‌കരണത്തിലേക്ക് ഉള്‍പെടെ വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
Jul 4, 2023, 18:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളെ മാലിന്യ സംസ്‌കരണം ഉള്‍പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനം സമ്പൂര്‍ണ മാലിന്യ മുക്ത സംസ്ഥാനം എന്ന നേട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ സാധ്യതകളെ കൂടി ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പല ഗ്രാമപഞ്ചായതുകളിലും അജൈവമാലിന്യം സംഭരിക്കുന്നതിനുള്ള എം സി എഫിന്റെ അപര്യാപ്തത ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ ഒരു വാര്‍ഡില്‍ കുറഞ്ഞത് രണ്ടു വീതമെങ്കിലും എംസിഎഫ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിക്കാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജല സംരക്ഷണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഇടപെടല്‍ വളരെ വലുതാണെന്ന് പറഞ്ഞ മന്ത്രി ഇത് ഗ്രാമപഞ്ചായതുകള്‍ പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു.
പദ്ധതിയുടെ നടത്തിപ്പില്‍ ചില സ്ഥലത്തെങ്കിലും കാണപ്പെടുന്ന ക്രമക്കേടുകള്‍ കൂടി അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികള്‍ കൂടുതല്‍ ഫലപ്രദവും തൊഴിലാളി സൗഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു.
ശില്പശാലയുടെ ആദ്യഘട്ടം ദക്ഷിണ മേഖലയില്‍ ഉള്‍പെടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാരെ ഉള്‍പെടുത്തിയാണ് തിരുവനന്തപുരത്ത് ശില്‍പ്പശാല സംഘടിപ്പിച്ചത്.
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞു. ആകെ തൊഴിലിനുവരുന്ന കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുന്നതിലും, ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലുമെല്ലാം ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം സംസ്ഥാനത്തിനാണ്.
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയും, തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധിയും, നഗരതൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി 2000 കുളങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിയിലൂടെ നിര്‍മിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാകണം. ഇതിന് വേണ്ടിയാണ് നീരുറവ് പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുളളത്. ഗ്രാമപഞ്ചായതുകള്‍ ഇത് ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം അനുഭവവേദ്യമായ കാലഘട്ടമായിരുന്നു കോവിഡ് മഹാമാരിയുടെ കാലമെന്നും മന്ത്രി പറഞ്ഞു. നഗര പ്രദേശങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്രയമാവുക വഴി കൂട്ട പട്ടിണി മരണങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനും ഉപജീവനം ഒരുക്കുന്നതിലും തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ഡോ. ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍, സോഷ്യല്‍ ഓഡിറ്റ് യൂനിറ്റ് ഡയറക്ടര്‍ രമാകാന്തന്‍, ഗ്രാമപഞ്ചായത് അസോസിയേഷന്‍ സെക്രടറി കെ കെ രാജീവന്‍, വൈസ് പ്രസിഡന്റ് പുഷ്പലത മധു, പി ബാലചന്ദ്രന്‍, ലാസര്‍ എ എന്നിവര്‍ സംസാരിച്ചു.

Keywords: Minister MB Rajesh says employment guarantee scheme will be extended to include waste management, Thiruvananthapuram, News, Pond, Politics, Minister MB Rajesh, Waste Management, Inauguration, Poverty, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.