MB Rajesh | സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി സമര്‍പ്പണ അംഗീകാര നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി എം ബി രാജേഷ്

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി സമര്‍പ്പണ അംഗീകാര നടപടികള്‍ പൂര്‍ത്തിയായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 നഗരസഭകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 6 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 1200 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികളാണ് തയ്യാറായത്.

ആകെ 17909.28 കോടി രൂപയുടെ 1,77,597 പദ്ധതികളാണ് വിവിധ വികസന മേഖലകളിലായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ഉത്പാദന മേഖലയില്‍ 1922.75 കോടി രൂപയുടെയും സേവന മേഖലയില്‍ 11961.76 കോടി രൂപയുടെയും പശ്ചാത്തല മേഖലയില്‍ 4024.76 കോടി രൂപയുടെയും പദ്ധതികളാണ് വരുന്ന സാമ്പത്തിക വര്‍ഷം ഏറ്റെടുക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ പദ്ധതികള്‍ അന്തിമമാക്കി സമര്‍പ്പിച്ച എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

MB Rajesh | സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി സമര്‍പ്പണ അംഗീകാര നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി എം ബി രാജേഷ്

പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതോടെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ കഴിയും. അതുവഴി സമയബന്ധിതവും കാര്യക്ഷമവുമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവും. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കാര്യക്ഷമമായ ഇടപെടല്‍ പദ്ധതി നടത്തിപ്പിലും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുഖ്യ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ശുചിത്വ പദ്ധതികള്‍ക്ക് പൊതുവായി 327.12 കോടിയും, ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 419.93 കോടിയും, ദ്രവമാലിന്യ പദ്ധതികള്‍ക്ക് 130.68 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ മാലിന്യ സംസ്‌കരണ മേഖലയ്ക്ക് മാത്രം 877.73 കോടി രൂപയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. 633.12 കോടി രൂപയുടെ പദ്ധതികള്‍ കാര്‍ഷിക മേഖലയിലും, 6482.17 കോടി രൂപ ഭവനനിര്‍മ്മാണത്തിനും, 715.38 കോടി വിദ്യാഭ്യാസ മേഖലയ്ക്കും, 3052.29 കോടി റോഡ്-നടപ്പാത ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

Keywords:  Minister MB Rajesh says annual plan submission approval process of all local bodies in the state for the financial year 2024-25 completed, Thiruvananthapuram, News, Minister MB Rajesh, Annual Plan Submission, Project, Education, House Built, Farming, Road Development, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia