MB Rajesh | എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാന്‍ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയില്‍ സര്‍കാര്‍ ആവശ്യപ്പെടുമെന്ന് മന്ത്രി എംബി രാജേഷ്

 


കണ്ണൂര്‍: (www.kvartha.com) എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാന്‍ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇരിക്കൂര്‍ പടിയൂര്‍ ഗ്രാമപഞ്ചായതിലെ ഊരത്തൂരില്‍ ജില്ലാ പഞ്ചായത് സ്ഥാപിച്ച 'അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ത്ത് പട്ടികള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കും. തെരുവ് പട്ടി ശല്യം നിയന്ത്രിക്കാന്‍ ജനകീയവും കൂട്ടായതുമായ ഇടപെടലുകള്‍ വേണം.
                    
MB Rajesh | എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാന്‍ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയില്‍ സര്‍കാര്‍ ആവശ്യപ്പെടുമെന്ന് മന്ത്രി എംബി രാജേഷ്

വാക്‌സിനേഷനും എബിസിയുമാണ് അതിനുള്ള മാര്‍ഗം. അതിന് മൃഗസ്‌നേഹികളുടെ പിന്തുണ വേണം. തെരുവ് പട്ടികളെ കൊന്നൊടുക്കുന്നവരെ കര്‍ശനമായി നേരിടും. അവര്‍ക്ക് പ്രത്യേക അജന്‍ഡയുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. വളര്‍ത്ത് പട്ടികളെ ഉപേക്ഷിക്കാന്‍ അനുവദിക്കില്ല. തെരുവ് പട്ടികളുടെ വംശവര്‍ധനവ് തടയുക, വാക്‌സിനേഷന്‍ തുടരുക, ഷെല്‍ടര്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നിവയാണ് പട്ടി ശല്യം നിയന്ത്രക്കാനുള്ള മാര്‍ഗങ്ങള്‍. ഷെല്‍ടറിനെതിരെ പലയിടങ്ങളിലും പ്രതിഷേധമുയര്‍ന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ഇതിന് ജനങ്ങളുടെ പിന്തുണ വേണം- മന്ത്രി എം ബി രാജേഷ് പറഞ്ഞു.

അന്തരിച്ച മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചാണ് പരിപാടി ആരംഭിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അതിനോട് നീതി പുലര്‍ത്തുകയെന്നതാണ് ഇന്നിന്റെ കടമയെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ മാരക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരിമരുന്നുപയോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും അണിനിരക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ലഹരികുറ്റവാളികളെ കുറ്റവാളികളായും ഇരകളെ ഇരകളായും കാണുന്ന സമീപനമാണ് സര്‍കാരിന്റേതെന്നും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.

കെകെ ശൈലജ ടീചര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡണ്ട് പിപി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷരായ യുപി ശോഭ, വികെ സുരേഷ് ബാബു, അഡ്വ. കെകെ രത്‌നകുമാരി, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്തതംഗം എന്‍പി ശ്രീധരന്‍, പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് ബി ശംസുദ്ദീന്‍, ഗ്രാമപഞ്ചായതംഗം രാജി രവീന്ദ്രന്‍, മൃഗ സംരക്ഷണ ഡെപ്യൂടി ഡയരക്ടര്‍ ഡോ. ബി അജിത് ബാബു, ജില്ലാ പഞ്ചായത് സെക്രടറി ചുമതലയുള്ള ഇഎന്‍ സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു

Keywords:  Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Government, Minister, Court, Minister MB Rajesh, Kudumbashree, Minister MB Rajesh said that government will ask court to allow Kudumbashree to continue implementing the ABC project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia