Allegation | സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായി? പാര്‍വതി തിരുവോത്തിന് മറുപടിയുമായി എംബി രാജേഷ് 
 

 
Parvathy Thiruvothu, MB Rajesh, Hema Committee, Kerala Film Industry, Minister Response, Malayalam Cinema, Government, Conclave, Allegation, Hema Report
Watermark

Photo Credit: Facebook / MB Rajesh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. 


മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. 


ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
 

ആലപ്പുഴ: (KVARTHA) ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്നാണ് മന്ത്രിയുടെ ചോദ്യം. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Aster mims 04/11/2022


കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നുമായിരുന്നു നടി പാര്‍വതി തിരുവോത്തിന്റെ ചോദ്യം. ഇതിനോട് നടിയുടെ പേരെടുത്ത് പറയാതെ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍:

ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപോര്‍ട്ട് തയാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.


ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.

ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? 

സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരിക മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ് - എന്നും മന്ത്രി പറഞ്ഞു.


ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പരാതി ലഭിക്കാതെയും കേസെടുക്കാനാകുമെന്ന കെഎന്‍ ബാലഗോപാലിന്റെ പ്രസ്താവനയെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, സിനിമ കോണ്‍ക്ലേവ് വിഷയത്തില്‍ മന്ത്രി നിലപാട് മാറ്റി. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി റിപോര്‍ട്ട് മാത്രം അല്ല ചര്‍ച്ച ചെയ്യുന്നതെന്നും സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടാകുമെന്നും ഡബ്ല്യുസിസിയുടെ ആശങ്കകള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് എന്ന നടി പാര്‍വതി തിരുവോത്തിന്റെ ആരോപണം തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

#ParvathyThiruvothu #MBRajesh #HemaCommittee #MalayalamCinema #KeralaPolitics #FilmConclave

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script