യു.ഡി.എഫ് സര്‍ക്കാര്‍ ചില വിഭാഗങ്ങളുടെ മാത്രം സര്‍ക്കാറായാണ് പ്രവര്‍ത്തിച്ചത്: കെ ടി ജലീല്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 30.05.2016) യു.ഡി.എഫ് സര്‍ക്കാര്‍ ചില പ്രദേശങ്ങളുടെയും വിഭാഗങ്ങളുടെയും മാത്രം സര്‍ക്കാറായാണ് പ്രവര്‍ത്തിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. എല്ലാവരേയും ഒരേ കണ്ണില്‍ കാണാന്‍ എല്‍.ഡി.എഫിനേ കഴിയൂവെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് സര്‍ക്കാര്‍ ചില വിഭാഗങ്ങളുടെ മാത്രം സര്‍ക്കാറായാണ് പ്രവര്‍ത്തിച്ചത്: കെ ടി ജലീല്‍എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരമെന്നത് പൗരനെ അടിച്ചമര്‍ത്താനോ ചൂഷണം ചെയ്യാനോ ഉള്ള ആയുധമല്ല. അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ എങ്ങനെ അടക്കിനിര്‍ത്താമെന്ന് ഗവേഷണം ചെയ്യുകയാണ് പലരും.

ഭരണം മോശമായാല്‍ സിവില്‍ സര്‍വിസിലുള്ളവരും വഴിവിട്ട് പ്രവര്‍ത്തിക്കും. ഇത് സാധാരണയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഇതിന് സാക്ഷിയായെന്നും കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

Keywords: K.T Jaleel, CPM, LDF, Minister, Government, Malappuram, Kerala, Thavanur, NGO, Seminar, Inauguration. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia